Advertisement

ഇന്ന് ലോക വനിതാ ദിനം

March 8, 2022
Google News 3 minutes Read
world celebrates international women's day

ഇന്ന് ലോക വനിതാ ദിനം. പെൺ ചിന്തകളിലേക്കും നേട്ടങ്ങളിലേക്കും ഒപ്പം നോവുകളിലേക്കും ലോകത്തിൻറെ ശ്രദ്ധ തുറന്നുവെച്ച ദിനം. എല്ലാ വർഷവും ഓരോ ആശയങ്ങൾ മൂന്നോട്ടുവെച്ചാണ് വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്. ‘Gender equality today for a sustainable tomorrow’- സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വർത്തമാനകാലമെന്നതാണ് ഈ വർഷത്തെ പ്രമേയം. ( world celebrates international women’s day )

സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണമാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്നത്. ദേശത്തിന്റെ അതിരുകൾക്ക് അപ്പുറത്ത് ലോകം മുഴുവനുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത്.

1908ൽ 15000ൽ അധികം വരുന്ന സ്ത്രീ തൊഴിലാളികൾ ന്യൂയോർക്ക് നഗര ഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജോലി സമയത്തിൽ കുറവ് വരുത്തുക, ശമ്പളത്തിൽ ന്യായമായ വർധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നൽകുക എന്നിവയായിരുന്ന പ്രധാന ആവശ്യങ്ങൾ. ഈ പ്രക്ഷോഭമാണ് ലോക വനിതാ ദിനത്തിന് വഴിയൊരുക്കിയത്.

Read Also : തൊഴിലിടങ്ങൾ കൂടുതൽ വനിതാ സൗഹൃദമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയാണ് ലോക വനിതാ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. ഈ ദിനത്തെ ഒരു അന്തർദേശീയദിനമാക്കി മാറ്റുക എന്ന ആശയം ക്ലാരാ സെക്ടിൻ എന്ന ജർമൻ മാർക്‌സിസ്റ്റ് തത്വചിന്തകയുടേതാണ്. 1911ൽ ഓസ്ട്രിയയിലും ഡെൻമാർക്കിലും ജർമനിയിലും സ്വിറ്റ്‌സർലന്റിലുമാണ് ലോക വനിതാ ദിനം ആദ്യം ആഘോഷിച്ചത്.

1917ൽ റഷ്യയിലെ ഒരു കൂട്ടം സ്ത്രീകൾ ബ്രെഡ് ആൻഡ് പീസ് എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ സമരത്തിനൊടുവിൽ സർ ചക്രവർത്തി സ്ത്രീകൾക്ക് വോട്ടവകാശം നൽകിയതോടെയാണ് മാർച്ച് 8 ലോക വനിതാ ദിനമായി ആഘോഷിക്കാൻ തുടങ്ങിയത്. 1975 ലാണ് ഐക്യരാഷ്ട്രസഭ ലോക വനിതാ ദിനം അംഗീകരിച്ചത്.

Story Highlights: world celebrates international women’s day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here