Advertisement

താമര തുടരുമോ? കോൺഗ്രസ് ഭരിക്കുമോ? ഫലം കാത്ത് മണിപ്പൂർ

March 9, 2022
1 minute Read

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ പ്രഖ്യാപിക്കും. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലത്തിനൊപ്പം മണിപ്പൂർ ഫലവും നാളെ അറിയാം. നാളെ 12 മണിയോടെ മണിപ്പൂരിന്റെ കിരീടം ആരുടെ തലയിൽ കെട്ടുമെന്ന ചിത്രം വ്യക്തമാകും. നാളെ രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. 60 നിയമസഭാ സീറ്റുകളുള്ള മണിപ്പൂരിൽ ഫെബ്രുവരി 28 നും മാർച്ച് 5 നും രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ 78.03 ശതമാനവും രണ്ടാം ഘട്ടത്തിൽ 78.49 ശതമാനവും വോട്ടുകളാണ് രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

എക്‌സിറ്റ് പോളുകളിൽ വീണ്ടും ബിജെപി സർക്കാർ

എക്‌സിറ്റ് പോളുകളിലെല്ലാം മണിപ്പൂരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ ബിജെപിയുടെ തുടർഭരണമാണ് പ്രവചിക്കുന്നത്. ഇതുവരെയുള്ള എക്‌സിറ്റ് പോളുകൾ പ്രകാരം മണിപ്പൂരിൽ ബിജെപി 33 മുതൽ 43 സീറ്റുകളും കോൺഗ്രസിന് 04 മുതൽ 08 സീറ്റുകളും എൻപിപി 04 മുതൽ 08 വരെ സീറ്റുകളും മറ്റുള്ളവർക്ക് 06 മുതൽ 15 സീറ്റുകളും ലഭിക്കും. എന്നാൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് ‘ആജ് തക്’ എക്‌സിറ്റ് പോൾ ഫലങ്ങൾ അവകാശപ്പെടുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്ന് ‘എബിപി ന്യൂസിന്റെ’ എക്‌സിറ്റ് പോൾ പറയുന്നു.

എബിപിയുടെ എക്‌സിറ്റ് പോളുകളിൽ ബിജെപിക്ക് 23 മുതൽ 27 സീറ്റുകളും കോൺഗ്രസിന് 12 മുതൽ 16 വരെ സീറ്റുകളും എൻപിഎഫ് 03 മുതൽ 07 സീറ്റുകളും എൻപിപി 10 മുതൽ 14 വരെ സീറ്റുകളും മറ്റുള്ളവർക്ക് 02 മുതൽ 06 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം, ‘സീ ന്യൂസിന്റെ’ എക്‌സിറ്റ് പോൾ പ്രകാരം ബിജെപി 32 മുതൽ 38 വരെ സീറ്റുകളും കോൺഗ്രസിന് 12 മുതൽ 17 വരെ, എൻപിപി 02 മുതൽ 04 വരെ, എൻപിഎഫ് 03 മുതൽ 05 വരെ, മറ്റുള്ളവർ 02 മുതൽ 05 വരെ സീറ്റുകൾ നേടുന്നു. എന്നാൽ നാളെ തെരഞ്ഞെടുപ്പ് ഫലം വന്നാലേ യഥാർത്ഥ ചിത്രം പുറത്തുവരൂ. സംസ്ഥാനത്ത് ഏത് പാർട്ടിയാണ് സർക്കാർ രൂപീകരിക്കുന്നതെന്ന് ഫലം വന്നതിന് ശേഷം വ്യക്തമാകും.

2017ൽ ആർക്ക് എത്ര സീറ്റ്?

2017ൽ നടന്ന കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ 28ലും വിജയിച്ച് കോൺഗ്രസ് പാർട്ടി ഏക പ്രധാന കക്ഷിയായി ഉയർന്നു. എന്നാൽ 21 സീറ്റുകൾ നേടിയ ബിജെപി എൻപിപിയും എൻപിഎഫും ചേർന്ന് സർക്കാർ രൂപീകരിച്ചു. ബിജെപിയുടെ എൻ ബിരേൻ സിംഗ് സംസ്ഥാനത്ത് മുഖ്യമന്ത്രിയായി. ഈ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ വീതം എൻപിപിയുടെയും എൻപിഎഫിന്റെയും അക്കൗണ്ടിലെത്തി. ടിഎംസിക്കും എൽജെപിക്കും സ്വതന്ത്രനും ഓരോ സീറ്റ് വീതം ലഭിച്ചു. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ 31 സീറ്റുകളിൽ വിജയം അനിവാര്യമാണ്. മണിപ്പൂർ നിയമസഭയുടെ കാലാവധി 2022 മാർച്ച് 19ന് അവസാനിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനത്ത് സർക്കാർ രൂപീകരണ നടപടികൾ അതിനുമുമ്പ് പൂർത്തിയാകും.

Story Highlights: bjp-vs-congress-manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top