വാസയോഗ്യമല്ല, പേരുപോലെ തന്നെ നിഗൂഢം; ചരിത്രങ്ങളുടെയും പുരാവസ്തുക്കളുടെയും മഹനീയ ശേഖരം…

സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യവും ആഫ്രിക്കയിലെ ഏറ്റവും മനോഹരമായ രാജ്യവുമാണ് എത്യോപ്യ. ഈ ആഫ്രിക്കൻ രാജ്യത്തിന്റെ പ്രത്യേകത എണ്ണിയാൽ തീരാത്തതാണ്. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സ്ഥലങ്ങൾ എത്യോപ്യയിലുണ്ട്. ഇവിടുത്തെ സിമിയൻ, ബേൽ പർവതങ്ങളിലെ ട്രെക്കിങ്ങ് വളരെ പ്രശസ്തമാണ്. സമ്രുദനിരപ്പിൽ നിന്ന് 3000 മീറ്ററിലധികം ഉയരത്തിലാണ് ഈ പർവതങ്ങൾ സ്ഥിതി ചെയ്യുന്നത്. ചരിത്രങ്ങളുടെയും പുരാവസ്തുക്കളുടെയും മഹനീയ ശേഖരം തന്നെ ഈ രാജ്യത്തുണ്ട്. എത്യോപ്യയിലെ വളരെ പ്രശസ്തമായ, സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലമാണ് ഡാനകിൽ ഡിപ്രഷൻ. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന സ്ഥലം കൂടിയാണിത്.
എന്താണ് ഇവിടുത്തെ പ്രത്യേകത എന്നല്ലേ? ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശമാണ് ഡാനകിൽ ഡിപ്രഷൻ. ചൂടുള്ള നീരുറവകളും ആസിഡ് പൂളുകളും അഗ്നി പർവ്വതങ്ങളും ഉപ്പുപർവ്വതങ്ങളും നിറഞ്ഞതാണ് ഈ സ്ഥലം. ഇവിടെ നിന്ന് ലഭിക്കുന്ന ഉപ്പു സ്ലാബുകൾ പുരാതന കാലത്ത് കറൻസിയായി ഉപയോഗിച്ചിരുന്നു. ഇത് വെള്ള സ്വർണ്ണമെന്നാണ് അറിയപ്പെട്ടിരുന്നത്. മറ്റൊരു പ്രത്യേകത എന്തെന്നാൽ മറ്റുഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിനും ഗവേഷകർ ഈ സ്ഥലം ഉപയോഗിക്കാറുണ്ട്. ഭൂമിയിലെ ഏറ്റവും ചൂടേറിയതും വാസയോഗ്യമല്ലാത്തതുമായ സ്ഥലമാണ് ഇവിടം. പക്ഷെ നിരവധി വിനോദ സഞ്ചാരികൾ ഇങ്ങോട്ടേക്ക് എത്താറുണ്ട്.
Read Also : പിന്നീട് കെല്ലി പറഞ്ഞത് പ്രചോദനത്തിന്റെ കഥയാണ്, കുറിച്ചതൊരു ചരിത്രവും; ക്യാൻസറിനെ പൊരുതി തോൽപ്പിച്ചവൾ…
എത്യോപ്യയുടെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അഫാർ ട്രയാംഗിളിന്റെ ഭാഗമാണ് ഡാനകിൽ. കാലങ്ങളായുള്ള അഗ്നിപർവതസ്ഫോടനങ്ങളിലൂടെ ഉണ്ടായ ലാവകൾ ബാഷ്പീകരിക്കപ്പെട്ടാണ് ഇങ്ങനെയൊരു ഭൂഖണ്ഡം രൂപപ്പെട്ടത്. മാത്രവുമല്ല ചെങ്കടലിന്റെ ഭാഗമായുള്ള ഈ പ്രദേശം അയാൾ തീരങ്ങളിൽ നിന്ന് നിന്നുള്ള വെള്ളവും മഴവെള്ളവും സൾഫ്യൂറിക് തടാകങ്ങളിലേക്ക് ആഗീരണം ചെയ്ത് മാഗ്മ ചൂടാകുന്നു. ഇത് കടലിലെ ധാതുക്കളുമായി പ്രവർത്തിച്ച് പല നിറത്തിൽ കാണപ്പെടുന്നു.
Story Highlights: danakil depression in ethiopia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here