Advertisement

ഇത് അച്ഛന് താങ്ങാവാൻ മണ്ണിൽ പൊന്ന് വിളയിച്ച പെണ്മക്കളുടെ കഥ…

March 9, 2022
Google News 1 minute Read

കടബാധ്യതയും പ്രതിസന്ധിയും തളർത്തിയ കുടുംബത്തെ കരകയറ്റാൻ കൃഷിയുമായി മുന്നിട്ടിറങ്ങിയ രണ്ട് പെൺകുട്ടികളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പ്രശ്നങ്ങൾക്ക് മുന്നിൽ തളർന്നുപോകുന്നവർക്ക് മുന്നിൽ പാഠപുസ്തകങ്ങൾ ആകുകയാണ് ഇവർ. പ്ലസ് വണുകാരി ഹരിപ്രിയയും ഒമ്പത് ക്ലാസ്സുകാരി ശിവപ്രിയയും.
ഇന്നത്തെ തലമുറ ഡിജിറ്റൽ സ്‌ക്രീനുകളിൽ തലതാഴ്ത്തി ജീവിക്കുന്നവരാണ് എന്ന് പരാതിപെടുന്നവർ തീർച്ചയായും ഈ യുവതലമുറയെ പരിചയപ്പെടണം. കല്ലമ്പലം ഹരിതംബുരുവിലെ വീട്ടിലാണ് അച്ഛന് താങ്ങാവാൻ മണ്ണിൽ പൊന്ന് വിളയിച്ച ഈ രണ്ട് പെൺകുട്ടികളുള്ളത്.

കോളിഫ്‌ളവർ, കപ്പ, ചോളം, വെണ്ട, പാവൽ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത വിളകളാണ് ഈ മണ്ണിൽ ഉള്ളത്. അതിന് പിന്നിൽ ഈ പെൺകുട്ടികളുടെ ഇച്‌ഛാ ശക്തിയുണ്ട്. കഠിന പ്രയത്നമുണ്ട്. സ്‌കൂളിൽ പോകുന്നതിന് മുമ്പും സ്‌കൂൾ വിട്ട് വന്നതിന് ശേഷവും ഇവരെ കാണണമെങ്കിൽ ഈ കൃഷിയിടത്തിൽ നോക്കിയാൽ മതി. കൃഷിയിടത്തിൽ വളമിടുന്നതിന്റെയും വെള്ളമൊഴിക്കുന്നതിന്റെയും തിരക്കിലാകും രണ്ടാളും. വീട്ടുമുറ്റത്തു ആരംഭിച്ച കൃഷിയിപ്പോൾ എൺപത് സെന്റിലായി പടർന്ന് പന്തലിച്ചു നിൽക്കുകയാണ്.

Read Also : വാസയോഗ്യമല്ല, പേരുപോലെ തന്നെ നിഗൂഢം; ചരിത്രങ്ങളുടെയും പുരാവസ്തുക്കളുടെയും മഹനീയ ശേഖരം…

അച്ഛൻ ഗൾഫിലായിരുന്നു. സാമ്പത്തികമായി തകർന്നാണ് തിരിച്ച് നാട്ടിലേക്ക് എത്തുന്നത്. അതോടെ വീട്ടിലെ കഷ്ടപ്പാടും ദാരിദ്രവും വർധിച്ചു. വീട്ടിലെ ഇ സഹചര്യമാണ് കൃഷിയിലേക്ക് എത്തിച്ചത് എന്ന് ഇരുവരും പറയുന്നു. ആദ്യമാദ്യം സ്‌കൂളിലും അധ്യാപകർക്കുമായിരുന്നു ഉത്പന്നങ്ങൾ നൽകിയിരുന്നത്
ഏറെ വിഷമകരമായ ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്.

ഇന്ന് അച്ഛനും അമ്മയ്ക്കും താങ്ങും ശക്തിയുമാണ് ഈ പെണ്മക്കൾ. നമുക്കോരോരുത്തർക്കും പ്രചോദനവും. ഇവരുടെ കൃഷിയിലെ താത്പര്യം കണ്ടപ്പോൾ അയൽക്കാർക്കും സന്തോഷം. എല്ലാ പിന്തുണയും നൽകി അവരും ഒപ്പമുണ്ട്. പലരും കൃഷിയിറക്കാനായി അവരുടെ വയലുകൾ പൂർണമായും നൽകി. പ്രതിസന്ധിയുടെ ഘട്ടത്തിൽ സഹായമായതും അയൽവാസികളാണ്.

Story Highlights: Inspiring story of two girls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here