സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം ശ്രദ്ധയിൽപ്പെട്ടില്ല; കോടിയേരി ബാലകൃഷ്ണൻ

സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യസഭാ സീറ്റ് സംബന്ധിച്ച് ഘടകകക്ഷികളുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് ആവശ്യങ്ങളിൽ എൽ ഡി എഫിൽ തീരുമാനമെടുക്കും. ആവശ്യമെങ്കിൽ ഉഭയകക്ഷി ചർച്ച ഉണ്ടാകുമെന്നും അന്തിമ തീരുമാനം എൽ ഡി എഫ് എടുക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Read Also : ബിസിനസ്സ് ലോകത്തെ സ്ത്രീ മുന്നേറ്റം; ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറുന്ന നാൾ വരും…
പാർട്ടി കോൺഗ്രസിനുള്ള രാഷ്ടീയ പ്രമേയ ദേദഗതികൾ കേന്ദ്ര കമ്മിറ്റിക്ക് അയയ്ക്കാൻ തീരുമാനിച്ചു.കരട് രാഷ്ട്രീയ പ്രമേയത്തോട് സംസ്ഥാന കമ്മിറ്റിക്ക് യോജിപ്പാണ് ഉള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർട്ടി കോൺഗ്രസിനുള്ള കൊടിമര ജാഥയ്ക്ക് പി കെ ശ്രീമതിയും പതാക ജാഥയ്ക്ക് എം സ്വരാജും നേതൃത്വം നൽകും.കയ്യൂർ രക്തസാക്ഷി ദിനമായ മാർച്ച് 29 ന് പതാകദിനമായി ആചരിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
Story Highlights: kodiyeri-about-idukki-cpim-cv-varghese-