Advertisement

തീവ്രവാദ ഫണ്ടിംഗ്: ബാരാമുള്ളയിൽ ഒന്നിലധികം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

March 9, 2022
Google News 1 minute Read

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് പട്ടാൻ പട്ടണത്തിൽ പലയിടത്തും എൻഐഎ പരിശോധന നടത്തിയത്. ജമാഅത്തെ ഇസ്‌ലാമിയ മുൻ ജില്ലാ പ്രസിഡന്റ് അബ്ദുൾ ഗനി വാനിയുടെയും പിർ തൻവീറിന്റെയും വീടും നടപടിയുണ്ടായ സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.

ഫെബ്രുവരിയിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി അമീറിന്റെ പ്രസിഡന്റിനെയും മറ്റ് അഞ്ച് അംഗങ്ങളെയും എസ്‌ഐ‌എ എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സംഘടനയുമായി ബന്ധമുള്ള അരഡസനിലധികം പേരെ എസ്ഐഎ വിളിച്ചുവരുത്തിയിരുന്നു. വിദേശ ധനസഹായവും ജമാഅത്തിന്റെ വിദേശ പ്രവർത്തനങ്ങളും കൂടാതെ ജമ്മു കശ്മീരിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ചോദ്യം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.

തീവ്രവാദ ഫണ്ടിംഗുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ജമാഅത്തിന്റെ സ്വത്തുക്കളും അന്വേഷണത്തിൽ ഉൾപ്പെടുന്നു. വിദേശ പ്രവർത്തനങ്ങളെക്കുറിച്ച് അടുത്തിടെയുള്ള വീഡിയോകളും പത്രക്കുറിപ്പുകളും ചോദ്യം ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ശ്രീനഗറിലെ ബട്മാലൂ സ്റ്റേഷനിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. ഇപ്പോൾ എസ്ഐഎ അന്വേഷിക്കുകയാണ്.

Story Highlights: nia-conducts-raids-at-multiple-locations-in-baramulla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here