രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലം ആദ്യം അറിയാം ട്വന്റിഫോറിൽ; ഫലം സമഗ്രമായി അറിയാൻ മാജിക് സ്‌ക്രീൻ

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലം പ്രേക്ഷകരിലെത്തിക്കാൻ വിപുലമായ ഒരുക്കളാണ് ട്വന്റിഫോർ നടത്തിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ ലീഡ് നിലയും ആദ്യ ഫലങ്ങളും ട്വന്റിഫോറിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ( five states election results live result )
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഗ്രൗണ്ട് റിപ്പോർട്ടുമായി ട്വന്റിഫോർ രാവിലെ 5 മണി മുതൽ തന്നെ തത്സമയ സംപ്രേഷണം ആരംഭിച്ചു. അങ്കം നടക്കുന്ന ഓരോ സംസ്ഥാനത്തും ട്വന്റിഫോർ പ്രതിനിധികൾ എത്തി ഏറ്റവും പുതിയ വിവരങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
വോട്ടെണ്ണലുകൾ ഉത്സവമാക്കിയ ട്വന്റിഫോറിന്റെ മാജിക് സ്‌ക്രീൻ ഇത്തവണയും ഉണ്ട്. അഞ്ചിടങ്ങളിലെയും ഫലങ്ങൾ ഒറ്റ സ്‌ക്രീനിൽ സമഗ്രമായി കാണാവുന്ന തരത്തിലാണ് ക്രമീകരണം.
Read Also : റിസോർട്ടല്ല, ഉത്തരാഖണ്ഡിലുള്ളത് ‘ഹെലികോപ്റ്റർ രാഷ്ട്രീയം’; ചാർട്ടേർഡ് വിമാനവും തയാർ
മത്സരിക്കുന്ന സ്ഥാനാർത്ഥികൾ, ഓരോ സംസ്ഥാനത്തേയും തെരഞ്ഞെടുപ്പ് ചരിത്രം, എക്‌സിറ്റ് പോൾ ഫലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതീക്ഷകൾ തുടങ്ങി സമഗ്രമായ ചിത്രവും ഒപ്പം വോട്ടെണ്ണുന്നത് മുതലുള്ള തത്സമയ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിലൂടെയും അറിയാം.
ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ടിവിയിലൂടെ കാണാൻ സാധിക്കാത്തവർക്ക് യൂട്യൂബ് വഴിയും ട്വന്റിഫോറിന്റെ ‘പഞ്ചാങ്കം’ തത്സമയ സംപ്രേഷണം കാണാം. https://www.youtube.com/watch?v=zcrUCvBD16k
Story Highlights: five states election results live result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here