ഒറീസ നിയമസഭ ബജറ്റ് സമ്മേളനം ഈ മാസം 25 മുതല്‍ 31 വരെ

ഒറീസ നിയമസഭ ബജറ്റ് സമ്മേളനം ഈ മാസം 25 മുതല്‍ 31 വരെ നടക്കും. സംസ്ഥാന ധനമന്ത്രി നിരഞ്ജന്‍ പൂജാരി മാര്‍ച്ച് 30 ന് വോട്ട് ഓണ്‍ അക്കൗണ്ട് വാര്‍ഷിക ബജറ്റും മാര്‍ച്ച് 31 നും ധനവിനിയോഗ ബില്ലും അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ സൂര്യനാരായണ്‍ പത്രോ മാധ്യമങ്ങളോട് പറഞ്ഞു. 16ാമത് സംസ്ഥാന നിയമസഭയുടെ ഒമ്പതാം സമ്മേളനം മാര്‍ച്ച് 25 ന് രാവിലെ 11 മണിക്ക് ഗവര്‍ണറുടെ അഭിസംബോധന പ്രസംഗത്തോടെ ആരംഭിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പതിവ് ബജറ്റ് തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ഒഡിഷയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെ 109 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് 24 നാണ് അവസാനിക്കുക. 26നാണ് വോട്ടെണ്ണല്‍.
Read Also :കോണ്‍ഗ്രസിന് ബദലായി എഎപി ഉയര്‍ന്നുവരും; പഞ്ചാബ് എഎപി നേതാവ് രാഘവ് ഛദ്ദ
ഹ്രസ്വ കാലത്തേയ്ക്ക് സര്‍ക്കാരിന്റെ ബജറ്റ് ഫണ്ട് ചെയ്യുന്നതിനുള്ള ഭരണഘടനാ രീതിയാണ് ‘വോട്ട് ഓണ്‍ അക്കൗണ്ട്’. ചെലവുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയ്ക്ക് വയ്ക്കാതെ സഭയ്ക്ക് പാസ്സാക്കാം.
Story Highlights: Odisha Legislative Assembly Budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here