പഞ്ചാബിൽ ഇഞ്ചോടിഞ്ച്; ആദ്യ ഫലസൂചന ആം ആദ്മി പാർട്ടിക്ക് അനുകൂലം

പഞ്ചാബിൽ പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് പുരോഗമിക്കുമ്പോൾ ആദ്യ ഫലസൂചനകൾ ആം ആദ്മി പാർട്ടിക്ക് അനുകൂലം. കോൺഗ്രസിന് കടുത്ത വെല്ലുവുളി ഉയർത്തി ആം ആദ്മി പാർട്ടി മുന്നേറുകയാണ്. പഞ്ചാബിൽ പത്തിടത്ത് കോൺഗ്രസ് ലീഡ് ചെയയ്ുമ്പോൾ 13 സീറ്റുകളിൽ ആം ആദ്മി പാർട്ടി മുന്നിട്ട് നിൽക്കുകയാണ്.
കോൺഗ്രസ്, ബിജെപി, ശിരോമണി അകാലിദൾ, ആം ആദ്മി പാർട്ടി മുതലായവ പാർട്ടികൾ കരുത്ത് കാട്ടിയ പോരാട്ടമാണ് പഞ്ചാബിൽ നടന്നത്. ആം ആദ്മി പാർട്ടി പഞ്ചാബിൽ അട്ടിമറി വജയം നേടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവയ്ക്കുന്ന തരത്തിലേക്കാണ് എഎപിയുടെ മുന്നേറ്റം.
കോൺഗ്രസിന് 19 മുതൽ 31 സീറ്റ് വരേയാണ് ഇന്ത്യാ ടുഡേ സർവേ പ്രവചിക്കുന്നത്. ബി ജെപിക്ക് 1 മുതൽ 4 വരേയും ശിരോമണി അകാലിദളിന് 7 മുതൽ 11 വരെ സീറ്റുകളും സർവേ പ്രവചിക്കുന്നു. പഞ്ചാബിൽ ആം ആദ്മി 76 മുതൽ 90 സീറ്റുകൾ നേടുമെന്ന് എക്സിറ്റ് പോൾ ഫലം. പഞ്ചാബിൽ ആം ആദ്മി 60 മുതൽ 84 സീറ്റുകൾ നേടുമെന്ന് ഇന്ത്യ ന്യൂസ് ജൻ കി ബാദ് സർവേ പ്രവചിച്ചിരുന്നു.
Read Also : തപാൽ വോട്ടുകളിൽ ബിജെപി ആധികാരികമായി മുന്നിൽ
മുഖ്യമന്ത്രി സ്ഥാനാർഥിയായി ഭഗവത് മന്നിനെ പ്രഖ്യാപിച്ചതാണ് എ എ പിക്ക് വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ജനങ്ങൾ ആവശ്യപ്പെടുന്നവരെ സ്ഥാനാർഥികളാക്കിക്കൊണ്ടുള്ള ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം അവസരോചിതമായി. ഇതും പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കിക്കൊടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Story Highlights: punjab elections aap leads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here