തോല്‍വിക്ക് കാരണം തേടി കോണ്‍ഗ്രസ്; അടിയന്തര പ്രവര്‍ത്തക സമിതി ഉടന്‍ ചേരും
സംപൂജ്യ തോല്‍വിയുടെ കാരണങ്ങള്‍ തേടി അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ച് കോണ്‍ഗ്രസ്. നേതൃമാറ്റമടക്കം മുന്‍ ആവശ്യങ്ങള്‍ ശക്തമാക്കാനാണ് വിമത വിഭാഗമായ ജി 23 യുടെ തീരുമാനം. വോട്ടെണ്ണലില്‍ വലിയ തോല്‍വിയിലേക്ക് പോകുമ്പോഴായിരുന്നു ആരേയും ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞ വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ പരാജയത്തിന്റെ വലിയ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ നേതൃത്വത്തിന് നേരെ നീളുന്ന ചോദ്യമുനകളെ ഭയന്ന് പ്രവര്‍ത്തക സമിതി വിളിക്കാനുള്ള തീരുമാനം പിന്നാലെയെത്തി. രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി ചേരാനാണ് തീരുമാനം. പിന്നാലെ പാഠം പഠിക്കുമെന്നും ആത്മപരിശോധന നടത്തുമെന്നുമുളള രാഹുല്‍ഗാന്ധിയുടെ ട്വീറ്റുമെത്തി. ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്നെയാണ് ഉടന്‍ യോഗം ചേരാനുള്ള തീരുമാനം.
Story Highlights: Sonia Gandhi to call CWC very soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here