ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പാദ സെമി നാളെ; കൊച്ചിയെ മഞ്ഞക്കടലാക്കാന്‍ ആരാധകര്‍ക്ക് ക്ഷണം
ഐഎസ്എല്‍ ആദ്യ പാദ സെമിയില്‍ നാളെ കേരളം ജംഷഡ്പൂരിനെ നേരിടും. ഇത്തവണ ഹോം മാച്ച് ഒന്നും ലഭിച്ചില്ലെന്ന ആരാധകരുടെ പരിഭവത്തിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. നാളെ നടക്കുന്ന സെമി ഫൈനല്‍ ആഘോഷമാക്കി മാറ്റാന്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഒരു സുവര്‍ണാവസരം.
നാളെ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടുമ്പോള്‍ കൊച്ചിയില്‍ കലൂര്‍ സ്റ്റേഡിയത്തിന് പുറത്ത് ഒരു ഫാന്‍ പാര്‍ക്ക് ഒരുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് നാളെ കലൂരിലെ ഫാന്‍ പാര്‍ക്കില്‍ ഒരുമിച്ചിരുന്ന കളി കാണാം. വിര്‍ച്വല്‍ ആയി തങ്ങളുടെ ബ്ലാസ്റ്റേഴ്സിന്റെ കളിക്ക് പിന്തുണ നല്‍കാം. ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ വെച്ച് നാളെ 7.30 നാണ് കേരളത്തിന്റെ മത്സരം.
കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു പുറത്ത് വൈകിട്ട് 5.30 മുതല്‍ ഫാന്‍പാര്‍ക്ക് തുറക്കും.
ആരാധകരെ മുഴുവന്‍ ഇവിടെ നിന്ന് ഒരുമിച്ച് കളി കാണാന്‍ ക്ഷണിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അവസാനമായി നടന്ന രണ്ട് ഐഎസ്എല്‍ സീസണുകളിലും രണ്ടു വര്‍ഷമായി കലൂരില്‍ ഒത്തുകൂടാന്‍ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഒരു സുവര്‍ണ്ണാവസരമാകും ഇത്.
Story Highlights: The Blasters’ first-quarter semi-final tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here