യു.പി; 17 ജില്ലകളില്‍ അക്രമസംഭവങ്ങള്‍ക്ക് സാധ്യതയെന്ന് ഐബി റിപ്പോര്‍ട്ട്

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുള്ള ജില്ലകളെ സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ബ്യൂറോ യുപി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു. യു.പിയിലെ 17 ജില്ലകളിലും അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സഹാറന്‍പൂര്‍, സംഭാല്‍, മീററ്റ്, ബിജ്നോര്‍, ജൗന്‍പൂര്‍, അസംഗഢ്, കാന്‍പൂര്‍, മൊറാദാബാദ് എന്നിവയാണ് വലിയ തോതില്‍ അക്രമത്തിനും കലാപങ്ങള്‍ക്കും സാധ്യതയുള്ള പ്രധാന ജില്ലകള്‍. ഐബി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പരാജയപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടിപ്രവര്‍ത്തകരെ വലിയ രീതിയില്‍ അക്രമത്തിന് പ്രേരിപ്പിക്കാന്‍ കഴിയുമെന്ന് ഐബി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുപി ആഭ്യന്തര വകുപ്പും യുപി പൊലീസും കനത്ത ജാഗ്രതയിലാണ്. ഈ മേഖലകളില്‍ പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.
വോട്ടെണ്ണലില്‍ പിന്നാക്കം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ കുപ്രചാരണങ്ങള്‍ നടത്തി അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ അന്തരീക്ഷം ഒരു സാഹചര്യത്തിലും മോശമാകരുതെന്നും അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എല്ലാ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് നിര്‍ദേശം നല്‍കി.
Read Also : പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഉശിരോടെ ആം ആദ്മി
403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കേവല ഭൂരിപക്ഷമായ 201 എന്ന മാജിക് നമ്പര്‍ കടന്ന് ബിജെപി 300 ലേക്ക് കുതിക്കുകയാണ്. എസ്പിയുടെ ലീഡ് 129 ലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസും ബിഎസ്പിയും തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസിന് 2 സീറ്റുകളും ബിഎസ്പിക്ക് ഒരു സീറ്റും മാത്രമേ നേടാനായുള്ളൂ.
ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഇതോടെ 1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി. 1972 ല്‍ ഗൊരഖ്പൂരില്‍ ജനിച്ച യോഗി ആദിത്യനാഥ് ആദ്യമായി ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത് മാര്‍ച്ച് 17, 2017നാണ്. അതിന് മുന്‍പ് അഞ്ച് തവണ ഗൊരഖ്പൂര്‍ എംപിയായിരുന്നു യോഗി ആദിത്യനാഥ്.
Story Highlights: UP; Violence likely in 17 districts: IB report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here