Advertisement

‘ഞാനും അപ്ഫനും അപ്ഫന്റെ സഹോദരിയും അടങ്ങിയ ട്രസ്റ്റ്’; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ശിവന്‍കുട്ടി

March 10, 2022
Google News 2 minutes Read
v shivankutty

അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസിന് അടിപതറിയ മറ്റൊരു തെരഞ്ഞെടുപ്പ് കൂടി വന്നിരിക്കുകയാണ്. അധികാരത്തിലുണ്ടായിരുന്ന പഞ്ചാബും നഷ്ടമായി. വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

ദേശീയ തലത്തില്‍ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് എന്ന് കുറേകാലമായി വലതുപക്ഷ വിശകലന വിദഗ്ധര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് അടി പതറിയ മറ്റൊരു തെരഞ്ഞെടുപ്പ് വിധി കൂടി വന്നുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താനായില്ല.

ഭരണം കൈയിലുണ്ടായിരുന്ന പഞ്ചാബും കോണ്‍ഗ്രസിന് നഷ്ടമായി.വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചത് മൂലം കോണ്‍ഗ്രസ് മത്സരിച്ചത് ഉത്തര്‍ പ്രദേശില്‍ ബിജെപിക്കാണ് ഗുണം ചെയ്തത്. തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോണ്‍ഗ്രസും ജനങ്ങള്‍ക്ക് ബാധ്യതയാവും’. വി ശിവന്‍കുട്ടി വിമര്‍ശിച്ചു.

‘ട്രസ്റ്റ് എന്നുപറഞ്ഞാല്‍ ആരൊക്കെയാ അതിലെ അംഗങ്ങള്‍, ഞാനും അപ്ഫനും അപ്ഫന്റെ സഹോദരി സുഭദ്രയും’ എന്ന നരസിംഹം സിനിമയിലെ ഡയലോഗ് കൂടി ഉള്‍പ്പെടുത്തിയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം.

Story Highlights: v shivankutty, assembly election 2022 results, congress failure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here