Advertisement

എല്ലാ വിഭാഗങ്ങളേയും ഒപ്പം നിര്‍ത്തിയ യോഗി ആദിത്യനാഥ് ഭരണത്തെ ജനങ്ങള്‍ സ്വീകരിച്ചു: ബിജെപി

March 10, 2022
1 minute Read

പ്രധാന വോട്ട്ബാങ്കായ ഹിന്ദു ഭൂരിപക്ഷത്തെ മാത്രമല്ല മറ്റ് വിഭാഗക്കാരെക്കൂടി കൂടെ നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്താനായതെന്ന് യുപി മന്ത്രി സതീഷ് മഹാന. എല്ലാ വിഭാഗക്കാരേയും ഉള്‍ക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തിയ ഭരണനേട്ടമാണ് ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം നേടിത്തരുന്നതെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ ടി, ഇലക്രോണിക് വ്യവസായങ്ങള്‍ ശക്തിപ്പെടുത്തി ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഇലക്രോണിക് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാകും ഭരണത്തിലേറിയാല്‍ ആദ്യം ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി.

403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കേവല ഭൂരിപക്ഷമായ 201 എന്ന മാജിക് നമ്പര്‍ കടന്ന് ബിജെപി 272 ലേക്ക് കടക്കുകയാണ്. എസ്പിയുടെ ലീഡ് 122 ലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസും ബിഎസ്പിയും തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസിനും ബിഎസ്പിക്കും നാല് സീറ്റുകളില്‍ മാത്രമേ മുന്നേറ്റമുള്ളു.

ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഈ തെരഞ്ഞെടുപ്പില്‍ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാല്‍ 1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.

1972 ല്‍ ഗൊരഖ്പൂരില്‍ ജനിച്ച യോഗി ആദിത്യനാഥ് ആദ്യമായി ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത് മാര്‍ച്ച് 17, 2017നാണ്. അതിന് മുന്‍പ് അഞ്ച് തവണ ഗൊരഖ്പൂര്‍ എംപിയായിരുന്നു യോഗി ആദിത്യനാഥ്.

എക്സിറ്റ് പോള്‍ ശരിവച്ചുകൊണ്ടാണ് യുപിയില്‍ ബിജെപിയുടെ മുന്നേറ്റം. 2017 ലെ തെരഞ്ഞെടുപ്പില്‍ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുകളും, കോണ്‍ഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചിരുന്നു. ഈ ചരിത്രം വീണ്ടും ആവര്‍ത്തികമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

Story Highlights: we worked for all in up says bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top