Advertisement

പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ ബുധനാഴ്ച അധികാരമേൽക്കും

March 11, 2022
Google News 2 minutes Read

പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ ബുധനാഴ്ച അധികാരമേൽക്കും. ഭഗവന്ദ് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജ്രിവാൾ യോഗത്തിൽ പങ്കെടുക്കും. ഞായറാഴ്ച അമൃത്സറിൽ അരവിന്ദ് കെജ്രിവാളിനും ഭഗവന്ദ് മാനിന്റെ റോഡ് ഷോ ഉണ്ടായിരിക്കും.

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോൾ ഹീറോ പര്യവേഷം ലഭിച്ചത് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ഭഗവന്ത് മാനിനാണ്. ആം ആദ്മിക്ക് ഡല്‍ഹിയില്‍ മാത്രമല്ല, പഞ്ചാബിലുമുണ്ട് പിടി എന്ന് ജനങ്ങള്‍ക്ക് തെളിയിച്ച് കൊടുക്കാന്‍ ഭഗവന്തിന് നിഷ്പ്രയാസം കഴിഞ്ഞു. അങ്ങനെ ഡല്‍ഹിക്കു പുറത്തേക്ക് വളരണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ മോഹം യാഥാര്‍ത്ഥ്യമാക്കിയ നേതാവായി അദ്ദേഹം മാറി.

Read Also : പഞ്ചാബിലെ മന്ത്രിസഭാ ചർച്ചകൾ; ഭ​ഗവന്ത് മാൻ ഡൽഹിയിൽ

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വിജയം ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. ഡൽഹിയിൽ ആധിപത്യം ഉറപ്പിച്ച ആം ആദ്മി പാർട്ടി പഞ്ചാബിലും വൻ വിജയം നേടിയാണ്‌ ഭരണം ഉറപ്പിച്ചത്. ആകെയുള്ള 117 സീറ്റിൽ 92 എണ്ണത്തിലും AAP വിജയം നേടിയപ്പോൾ ഭരണകക്ഷിയായ കോൺഗ്രസിന് 18 സീറ്റ് മാത്രമേ നേടുവാൻ കഴിഞ്ഞുള്ളൂ.

Story Highlights: AAP’s Bhagwant Mann to take oath as Punjab chief minister on March 16

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here