Advertisement

പഞ്ചാബിലെ മന്ത്രിസഭാ ചർച്ചകൾ; ഭ​ഗവന്ത് മാൻ ഡൽഹിയിൽ

March 11, 2022
Google News 2 minutes Read

പഞ്ചാബിലെ മന്ത്രിസഭാ ചർച്ചകൾക്കായി ഭ​ഗവന്ത് മാൻ ഡൽഹിയിൽ എത്തി. ഇന്ന് രാവിലെ മൊഹാലിയിൽ ചർച്ച നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം ഭ​ഗവന്ത് മാൻ അരവിന്ദ് കേജ്രിവാളിനെക്കാണാൻ ഡൽഹിയിലേക്ക് തിരിക്കുകയായിരുന്നു. ആരൊക്കെയാവും മന്ത്രിമാർ, സത്യപ്രതിജ്ഞാ തീയതി എന്നീ വിഷയങ്ങളിൽ ഡെൽഹിയിൽ ചേരുന്ന യോ​ഗത്തിൽ തീരുമാനമെടുക്കും. ഭ​ഗത് സിം​ഗ് രക്തസാക്ഷിദിനമായ മാർച്ച് 23ന് സത്യപ്രതിജ്ഞ നടത്തുന്നതും പരി​ഗണനയിലുണ്ട്.

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോൾ ഹീറോ പര്യവേഷം ലഭിച്ചത് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ഭഗവന്ത് മാനിനാണ്. ആം ആദ്മിക്ക് ഡല്‍ഹിയില്‍ മാത്രമല്ല, പഞ്ചാബിലുമുണ്ട് പിടി എന്ന് ജനങ്ങള്‍ക്ക് തെളിയിച്ച് കൊടുക്കാന്‍ ഭഗവന്തിന് നിഷ്പ്രയാസം കഴിഞ്ഞു. അങ്ങനെ ഡല്‍ഹിക്കു പുറത്തേക്ക് വളരണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ മോഹം യാഥാര്‍ത്ഥ്യമാക്കിയ നേതാവായി അദ്ദേഹം മാറി.

Read Also : പഞ്ചാബ്; ഫലം കണ്ടത് ഡെല്‍ഹി മോഡല്‍ പ്രചാരണം

2014 മുതല്‍ പഞ്ചാബിലെ സംഗ്രൂര്‍ മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന നേതാവാണ് ഭഗവന്ത്. 2014ലാണ് മന്ന് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് സംഗ്രൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചത്. രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. എന്നാല്‍ 2017ല്‍ ജലാലാബാദില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം സുഖ്ബീര്‍ സിംഗ് ബാദലിനോട് പരാജയപ്പെട്ടിരുന്നു.

1977 മുതല്‍ ശിരോമണി അകാലിദള്‍ നാലു തവണയും കോണ്‍ഗ്രസ് മൂന്നു തവണയും ജയിച്ച ധുരി മണ്ഡലത്തിലാണ് ഭഗവന്ത് ഇക്കുറിയും പോരിനിറങ്ങിയത്. 2017ല്‍ കോണ്‍ഗ്രസിലെ ദല്‍വീര്‍ സിങ് ഗോള്‍ഡി എഎപി സ്ഥാനാര്‍ത്ഥിയെ 2811 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധുരിയില്‍ തോല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ സിറ്റിങ് എംഎല്‍എയായ കോണ്‍ഗ്രസിന്റെ ദല്‍വീര്‍ സിങ്ങിനെ ബഹുദൂരം പിന്നിലാക്കിയാണ് ഭഗവന്തിന്റെ വിജയം.

Story Highlights: Cabinet talks in Punjab; Bhagwant Mann in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here