ചിരിക്കാനും ചിരിപ്പിക്കാനും ജനമധ്യത്തിലേക്ക് മാത്തുവും കല്ലുവും; തിങ്കളാഴ്ച മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ “അടിച്ചു മോനെ”….

മലയാളികൾക്ക് ആസ്വാദനത്തിന്റെ മറ്റൊരു പേരാണ് ഫ്‌ളവേഴ്‌സ് ടിവി. എന്നും വ്യത്യസ്തമായ കാഴ്ചകൾ കൊണ്ടും പ്രോഗ്രാമുകൾ കൊണ്ടും മലയാളിയുടെ മാറുന്ന അഭിരുചിയ്ക്ക് അനുസരിച്ച് ഒപ്പം വളരാൻ ഫ്‌ളവേഴ്‌സ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരിപാടികൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ഫ്‌ളവേഴ്‌സ് ടിവി. അതുതന്നെയാണ് ഈ ചാനലിന്റെ ജനപ്രീതിയ്ക്കുള്ള കാരണവും. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫ്ളവേഴ്സിന്റെ പ്രേക്ഷകരാണ് എന്നുള്ളത് ഏറെ ശ്രദ്ധേയം. എല്ലാ പ്രായക്കാർക്കും ഇഷ്ടപെടുന്ന പരിപാടികൾ വിജയകരമായി പ്രേക്ഷകരിലേക്കെത്തിക്കാൻ ഫ്‌ളവേഴ്‌സ് ടിവി എന്നും ശ്രമിക്കാറുണ്ട്.
അത്തരത്തിൽ ഫ്ളവേഴ്സിന്റെ പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും ഒരു പുതിയ പ്രോഗ്രാമുമായി എത്തുകയാണ്. ‘അടിച്ചു മോനെ’ എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാം ഈ വരുന്ന തിങ്കളാഴ്ച മുതൽ സംപ്രേഷണം ആരംഭിക്കാൻ തുടങ്ങുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ അവതാരകരായ രാജ് കലേഷും ആർ ജെ മാത്തുക്കുട്ടിയുമാണ് ‘അടിച്ചു മോനെ’ എന്ന പ്രോഗ്രാമിന്റെ അവതാരകർ.
വർഷങ്ങളായി വിവിധ വിനോദ പരിപാടികളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതി നേടിയ ഒരു ടെലിവിഷൻ അവതാരകനാണ് രാജ് കലേഷ്. കല്ലു എന്ന് അറിയപ്പെടുന്ന രാജ് കലേഷ് ഒരു മജീഷ്യൻ കൂടിയാണ്. ആർ ജെ കൂടിയായ മാത്തുകുട്ടിയും കലേഷിനെ പോലെ വർഷങ്ങളായി ടെലിവിഷനിലും ഓൺലൈൻ മാധ്യമങ്ങളിലും സജീവമാണ്. അഭിനേതാവ് കൂടിയായ മാത്തുക്കുട്ടി ഇപ്പോൾ ഒരു സിനിമ സംവിധായകനുമാണ്. ആസിഫ് അലി നായകനായ ‘കുഞ്ഞെൽദോ’ എന്ന ചിത്രമാണ് മാത്തുകുട്ടി സംവിധാനം ചെയ്തത്.
പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതിയുള്ള അവതാരകരാണ് ഇരുവരും. ഇനി ഇവർ ഫ്‌ളവേഴ്‌സ് ടിവിയ്‌ക്കായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രോഗ്രാമിനുണ്ട്. ‘അടിച്ചു മോനെ’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാം ജനമധ്യത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ സീനിയർ ഡിഒപി വിൽസ് ഫിലിപ്പാണ് ഷോ ഡയറക്ടർ. മാർച്ച് 14 തിങ്കളാഴ്ച മുതലാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ പ്രോഗ്രാം സംപ്രേഷണം ആരംഭിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 6 മണിക്കാണ് പ്രോഗ്രാമിന്റെ സംപ്രേഷണം.
Story Highlights: Adichu Mone new programme in Flowers TV
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here