അന്ന് ‘ബേബി കെജ്രിവാൾ’, ഇനി ‘ബേബി ഭഗവന്ത് മൻ’; പതിവുപോലെ ആം ആദ്മിയുടെ ആഘോഷങ്ങളിൽ ശ്രദ്ധ നേടി ബേബി കെജ്രിവാളും

ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നപ്പോൾ വിജയാഹ്ളാദത്തിനിടെ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത് അരവിന്ദ് കെജ്‌രിവാളിന്റെ വേഷം ധരിച്ചെത്തിയ കുഞ്ഞായിരുന്നു. ഇന്ന് പഞ്ചാബിലും ആം ആദ്മി തകർപ്പൻ വിജയം നേടിയപ്പോൾ പതിവു പോലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബേബി കെജ്രിവാളും എത്തി. ബേബി കേജ്‌രിവാളിൻറെ പുതിയ ലുക്ക് ആം ആദ്മി പാർട്ടി തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയും പങ്കുവച്ചിട്ടുണ്ട്.
പക്ഷേ വേഷത്തിൽ ചെറിയ മാറ്റങ്ങളും കൊണ്ടാണ് ഇത്തവണ കുട്ടി കെജ്രിവാൾ എത്തിയിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും പഞ്ചാബിന്റെ നിയുക്ത മുഖ്യമന്ത്രി ഭഗ്‌വന്ത് സിംഗ് മന്നിന്റെയും ഇടകലർന്ന വേഷത്തിലാണ് ബേബി കെജ്രിവാൾ എത്തിയത്.
അരവിന്ദ് കെജ്‌രിവാൾ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും കണ്ണടയും ഒപ്പം ഭഗവന്ത് മൻ ധരിക്കുന്ന മഞ്ഞ നിറത്തിലുള്ള തലപ്പാവും ധരിച്ചിരുന്നു.ഭഗ്‌വന്ത് മന്നിനെ പഞ്ചാബിന്റെ മുഖ്യമന്ത്രിയാക്കാൻ ഞങ്ങളുടെ സുന്ദരനായ കൊച്ചുകുട്ടിയും എന്നാണ് ആം ആദ്മി കുറിച്ചത്. ബേബി കെജ്രിവാളിന് ബേബി ഭഗ്‌വന്ത് മൻ എന്ന പുതിയ പേരും നൽകി.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വിജയം ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. ഡൽഹിയിൽ ആധിപത്യം ഉറപ്പിച്ച ആം ആദ്മി പാർട്ടി പഞ്ചാബിലും വൻ വിജയം നേടിയാണ് ഭരണം ഉറപ്പിച്ചത്. ആകെയുള്ള 117 സീറ്റിൽ 92 എണ്ണത്തിലും AAP വിജയം നേടിയപ്പോൾ ഭരണകക്ഷിയായ കോൺഗ്രസിന് 18 സീറ്റ് മാത്രമേ നേടുവാൻ കഴിഞ്ഞുള്ളൂ.
Story Highlights: baby-kejriwal-returns-in-a-new-look-as-bhagwant-mann
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here