Advertisement

ലോകത്തിലെ തന്നെ പണക്കാരിയായ വളർത്തു മൃഗം; 36 കോടി രൂപയുടെ ഉടമ…

March 11, 2022
2 minutes Read

വീട്ടിലെ പൊന്നോമനയായാണ് മിക്കവരും വളർത്തുമൃഗങ്ങളെ പരിപാലിക്കാറ്. വീട്ടിലെ അംഗങ്ങളിൽ ഒരാളായി, ഇഷ്ടപെട്ടതെല്ലാം നൽകി കൊഞ്ചിച്ചും പരിപാലിച്ചും അവരെ കൂടെ കൊണ്ട് നടക്കും. ഇതേ സ്നേഹവും കരുതലും അവരും നമുക്ക് തിരിച്ച് നൽകാറുണ്ട്. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടം നേടിയ വളർത്തുനായയാണ് ലുലു. ലോകത്തെ തന്നെ പണക്കാരിയായ വളർത്തുമൃഗം. ഈ എട്ടുവയസുകാരി ലുലുവിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുന്നിൽ.

ഈ വാർത്ത പുറത്തുവന്നത് മുതൽ ആളൊരു സെലിബ്രിറ്റി ആയി മാറിക്കഴിഞ്ഞു. വാർത്ത വളരെ കൗതുകത്തോടെയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്നല്ലേ… ലുലു എന്ന വളർത്തുനായയുടെ ഉടമയായിരുന്നു ബിൽ ഡോറിസ്. തന്റെ വളർത്തുമൃഗത്തോടുള്ള അതിയായ സ്നേഹം കാരണം തന്റെ സമ്പാദ്യമെല്ലാം ലുലുവിന്റെ പേരിലാക്കി വിൽപത്രം എഴുതുകയായിരുന്നു. ബിൽ ഡോറിസ് മരിച്ചതോടെയാണ് 5 മില്യൺ യു എസ് ഡോളർ അതായത് 36 കോടി രൂപയാണ് ലുലുവിന്റെ പേരിലായത്.

Read Also : യുദ്ധങ്ങൾ തുടങ്ങിയ തീയതി തമ്മിലുള്ള ബന്ധം; വിചിത്രമായ കണ്ടുപിടുത്തവുമായി യുവാവ്…

പണം കണ്ട് ലുലിവിനെ സ്വന്തമാക്കാമെന്നൊന്നും ആരും കരുതണ്ട. അതിനുള്ള പഴുതുകളെല്ലാം ഡോറിസ് തന്നെ അടച്ച് സുരക്ഷിതമായ കൈകളിൽ ലുലുവിനെ ഏൽപ്പിച്ചാണ് അദ്ദേഹം യാത്രയായത്. ലുലുവിനോട് ഡോറിസിന്റെ സ്നേഹത്തെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ. ലുലുവിനെ പരിചരിക്കാൻ സുഹൃത്തായ മാർത്ത ബർട്ടനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ലുലുവിനെ മാസം എത്രതുക നൽകണമെന്ന് തുടങ്ങിയ തീരുമാനങ്ങളെല്ലാം മാർത്തയുടേതായിരിക്കും. ലുലുവിന്റെ ചെലവിനുള്ള തുക മാസാമാസം സന്നദ്ധ ട്രസ്റ്റിന് കൈമാറുന്നത്തിനുള്ള കാര്യനടപടികളും ഡോറിസ് പൂർത്തിയാക്കിയിട്ടുണ്ട്.

Story Highlights: Border collie becomes millionaire after man leaves $5 million to his pet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top