യുപിയിൽ മന്ത്രിസഭാ രൂപീകരണം; കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്താൻ യോഗി

യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭാ രൂപീകരണത്തെപ്പറ്റി ചർച്ച നടത്താൻ ഡൽഹിയിലെത്തി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ഉൾപ്പെടെ ഒഴിവാക്കി പുതിയ ക്യാബിനറ്റ് രൂപീകരിക്കാനുള്ള കാര്യങ്ങളാകും പ്രധാനമായും ചർച്ച ചെയ്യുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്, ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ എന്നിവരാണ് ഡൽഹിയിൽ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുന്നത്.
Read Also : പഞ്ചാബിലുണ്ടായത് മാറ്റത്തിന്റെ രാഷ്ട്രീയം; തോല്‍വിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് സിദ്ദു
കേശവ് പ്രസാദ് മൗര്യയുടെ തോൽവിയെത്തുടർന്ന് ഒബിസി വിഭാഗത്തിൽ നിന്ന് മൂന്ന് ഉപമുഖ്യമന്ത്രിമാരെ പുതിയ ക്യാബിനറ്റിൽ ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ബിജെപി യുപിയിൽ വൻഭൂരിക്ഷം നേടിയെങ്കിലും മൗര്യ ഉൾപ്പെടെ നിരവധി സിറ്റിങ് മന്ത്രിമാർക്ക് തങ്ങളുടെ സീറ്റുകൾ നഷ്‌ടമായിരുന്നു. ഗ്രാമവികസന മന്ത്രി മോത്തി സിങ്, വിദ്യാഭ്യാസ മന്ത്രി സതീഷ് ദ്വിവേദി, സുരേഷ് റാണ എന്നിവരാണ് ബി.ജെ.പിയിൽ നിന്ന് പരാജയപ്പെട്ടവരിൽ പ്രമുഖർ.
ഇതിന് പുറമേ പാർട്ടി വിട്ടുപോയ ധരം സിങ് സൈനി, സ്വാമി പ്രസാദ് മൗര്യ, ധാരാ സിങ് എന്നിവർക്കും പകരക്കാരെ കണ്ടെത്തണം. ചർച്ചയ്‌ക്ക് പിന്നാലെ പുതിയ മന്ത്രിമാരെ തീരുമാനിക്കുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. മാർച്ച് 14നായിരിക്കും പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഭീര തിരിച്ചുവരവാണ് ബിജെപി നടത്തിയത്. 41.3 ശതമാനം വോട്ട് വിഹിതത്തോടെ 255 സീറ്റുകൾ നേടാൻ പാർട്ടിക്ക് ഒറ്റയ്ക്ക് കഴിഞ്ഞു. എൻഡിഎയ്ക്ക് 274 സീറ്റുകളാണ് ലഭിച്ചത്. അതേസമയം മുഖ്യ എതിരാളിയായ സമാജ്‌വാദി പാർട്ടിക്ക് 32.1 ശതമാനം വോട്ടോടെ 111 സീറ്റുകൾ നേടാൻ സാധിച്ചു. എസ് പി സഖ്യത്തിന് ലഭിച്ചത് 124 സീറ്റുകളാണ്.
Story Highlights: Cabinet formation in UP; Yogi to meet central leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here