തൃക്കാക്കര മോഡൽ എഞ്ചിനീയറിങ്ങ് കോളജ് ടെക് മാമാങ്കം; എക്സൽ 2021 ന് ഗംഭീര പരിസമാപ്തി

തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളജിന്റെ ടെക്നോ മാനേജേരിയൽ ഫെസ്റ്റായ എക്സൽ 2021 ന് ഗംഭീര പരിസമാപ്തി. രാജ്യാന്തര തലത്തിൽ തന്നെ ഉയർന്ന നിലവാരം പുലർത്തുന്ന എക്സൽ ന്റെ 22-ാം എഡിഷന്റെ ഉദ്ഘാടനം മാർച്ച് 4-ാം തീയതി ഡോ. മോഹനൻ കെ. (അസോസിയേറ്റ് ഡയറക്ടർ, എൻ. പി.ഒ. എൽ), ശ്രീ. ദിലീപ് ചോയപ്പള്ളി(വൈസ് പ്രസിഡന്റ്, എച്ച്. ആർ. വിഭാഗം മേധാവി, നെസ്റ്റ് ഡിജിറ്റൽ) എന്നിവർ ചേർന്നാണ് നിർവഹിച്ചത്.
സാങ്കേതികവും സാങ്കേതികേതരവുമായ നിരവധി മത്സരങ്ങളും പരിപാടികളുമാണ് എക്സൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് സൂം മീറ്റിലും യൂ ട്യൂബ് ലൈവിലുമായി ചർച്ചകൾ നടന്നു. സമകാലീന വിഷയങ്ങളെയും രാജ്യത്താകമാനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും മുൻനിർത്തി,സമൂഹത്തിന്റെ മുഖ്യധാരയിലുള്ളവർ വേദിയിൽ മാറ്റുരച്ചു.
എക്‌സൽ ഇവന്റ് എന്തുകൊണ്ടും വളരെ വ്യത്യസ്‍തവും പുതുമയും നിറഞ്ഞതായിരുന്നു.
യുവ വിദ്യാർത്ഥി മനസുകളെ സമ്പന്നമാക്കിക്കൊണ്ട് മാർച്ച് 6-ാം തീയതിയോടെ എക്സൽ പടിയിറങ്ങി.
Story Highlights: Excellent conclusion to Excel 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here