ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹർ വിവാഹിതനായി; വധു ഇഷാനി ജോഹർ

ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹർ വിവാഹിതനായി. ബെംഗളൂരുവിൽ ഫാഷൻ ഡിസൈനറായ ഇഷാനി ജോഹറാണ് വധു. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗോവയിൽവച്ച് നടന്ന ആഘോഷപൂർവമായ ചടങ്ങിലായിരുന്നു വിവാഹം…
2019 ൽ ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും കൊവിഡ് കാരണം നീണ്ട് പോവുകയായിരുന്നു. ചടങ്ങിന്റെ ദൃശ്യങ്ങൾ രാഹുൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
‘പരസ്പര പൂരകങ്ങളാകാനും പൂർത്തീകരിക്കാനും ഈ ദിവസം ഇത്രമാത്രം സ്പെഷ്യലാക്കിയ കുടുംബാംഗങ്ങൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വിവാഹം സ്വപ്‌ന തുല്യമാക്കിയ എല്ലാവർക്കും നന്ദിയെന്ന്’ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് രാഹുൽ കുറിച്ചു.
ഇന്ത്യക്കായി ഒരു ഏകദിനവും ആറ് ടി 20 യും രാഹുൽ കളിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിലാണ് രാഹുൽ ചാഹർ ഏറ്റവും ഒടുവിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത്. ഇത്തവണ ഐപിഎൽ താരലേലത്തിൽ 5.25 കോടി രൂപയ്‌ക്കാണ് പഞ്ചാബ് കിംഗ്‌സ് രാഹുലിനെ സ്വന്തമാക്കിയത്.
Story Highlights: india-spinner-rahul-chahar-marries-long-time-girlfriend-ishani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here