‘ശുചിത്വ നഗരം പദ്ധതി’; സമുദ്ര തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാൻ 10 കോടി

സമുദ്ര തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാൻ ശുചിത്വ നഗരം പദ്ധതിക്ക് 10 കോടി രൂപ അനുവദിച്ചു. ഡാമുകളിലെ മണൽവാരൽ ഉപകരണങ്ങൾക്കായി 10 കോടി രൂപ അനുവദിക്കും. അഷ്ടമുടിക്കായൽ ശുചീകരണത്തിന് ശുചീകരണത്തിന് 20 കോടിയും ശാസ്താംകോട്ട കായൽ ശുചീകരണത്തിന് ഒരു കോടിയും അനുവദിച്ചു.
മൺറോതുരുത്തിന് രണ്ട് കോടി. അഴീക്കൽ ബേപ്പൂർ, കൊല്ലം പൊന്നാനി തുറമുഖങ്ങൾക്ക് 41.5 കോടി യും വിഴിഞ്ഞം, തങ്കശേരി തുറമുഖങ്ങൾക്ക് 10 കോടിയും അനുവദിച്ചു. ആലപ്പുഴ തുറമുഖം 2.5 കോടിയും ബേപ്പൂർ തുറമുഖം ആഴംകൂട്ടാൻ 15 കോടിയും അനുവദിച്ചു. കൊച്ചി ജലമെട്രോ പദ്ധതിക്ക് 150 കോടിയും നൽകും. കൊച്ചിയിലെ യാത്രാ സൗകര്യ വികസനത്തിന് 10 കോടിയും അനുവദിക്കും.
Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
കൂടാതെ റോഡുമാർഗമുള്ള ചരക്ക് നീക്കത്തിൽ 20 ശതമാനം ഷിപ്പിംഗിലേക്ക് വഴിതിരിച്ച് വിടുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് തീരദേശ ഷിപ്പിംഗ്. തീരദേശ ഗതാഗത പദ്ധതിക്കായുള്ള ബജറ്റ് വിഹിതം 10 കോടിയായി ഉയർത്തി.
Story Highlights: Kerala Budget- Sanitation City Project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here