Advertisement

‘തോട്ടഭൂമി നിയമം സംബന്ധിച്ച പ്രഖ്യാപനം ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമല്ല’; കോടിയേരി ബാലകൃഷ്ണൻ

March 11, 2022
Google News 1 minute Read

സംസ്ഥാന ബജറ്റ് ദിശാബോധമുള്ളതെന്നും, 25 വര്‍ഷത്തെ വികസനം ലക്ഷ്യം വെച്ചുള്ളതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേരള ബജറ്റിലെ തോട്ട ഭൂമി നിയമം സംബന്ധിച്ച പ്രഖ്യാപനം ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമല്ലെന്ന് സി‌പിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ

നിയമത്തിൽ മാറ്റം വരുത്തുന്നില്ല. ഇടവിളകൾ കൃഷി ചെയ്യാമെന്നെയുള്ളൂ. തോട്ടത്തിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. അതേ സമയം യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റെന്ന പ്രതിപക്ഷനേതാവിന്റെ വിമര്‍ശനത്തിനും കോടിയേരി മറുപടി നല്‍കി.

പ്രതിപക്ഷം വിമര്‍ശിക്കാന്‍ വേണ്ടി എന്തെലും പറയുകയാണെന്നും ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ നിയമസഭയില്‍ ഉന്നയിച്ചാല്‍ ക്രിയാത്മകമായ ചര്‍ചകള്‍ ഉണ്ടാകുമെന്നും കോടിയേരി ഡൽഹിയിൽ പ്രതികരിച്ചു.

Story Highlights: kodiyeri-plantation-law-new-farm-plan-kerala-budget-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here