Advertisement

മുസ്ലിം ലീഗ് യുഡിഎഫ് വിടുന്ന കാര്യം ചര്‍ച്ചകളില്‍ പോലുമില്ല; സാദിഖലി ശിഹാബ് തങ്ങള്‍ 24നോട്

March 11, 2022
2 minutes Read
sadiq ali shihab thangal

യുഡിഎഫ് വിടുന്ന കാര്യത്തെക്കുറിച്ച് മുസ്ലീം ലീഗ് ആലോചിച്ചിട്ടേയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ നിരാശയുണ്ടെന്നും ദേശീയ തലത്തില്‍ മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് ഒടുവില്‍ വന്ന തിരഞ്ഞെടുപ്പ് ഫലമടക്കം നല്‍കുന്നതെന്നും സാദിഖലി തങ്ങള്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് പിന്നാലെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റടുത്ത് ആദ്യമായി നിലപാട് വ്യക്തമാക്കുകയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ അഞ്ചിടത്തെ നിയമസഭാ പോരാട്ടങ്ങളില്‍ കോണ്‍ഗ്രസ് ഇടറിയതിന്റെ നിരാശയും ലീഗ് മറച്ച് വെക്കുന്നില്ല. ആവശ്യമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി ബിജെപിക്കെതിരെ ബദലായി മാറണമെന്നാണ് ലീഗിന്റെ താത്പര്യം.

Read Also : കോൺഗ്രസിലെ മാറ്റങ്ങൾ സ്വാഗതാർഹം, വെല്ലുവിളികളെയെല്ലാം അതിജീവിക്കാനാകും; സാദിഖലി തങ്ങൾ

വിഷയാധിഷ്ടിതമായി ലീഗിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാ മുസ്ലിം സംഘടനകളെന്നും രാഷ്ട്രീയമായ ലാഭേച്ഛ ഇക്കാര്യത്തില്‍ ലീഗിനില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.

Story Highlights: sadiq ali shihab thangal, muslim league, udf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top