ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വ്യാപാര – വ്യവസായ മേഖല

ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാന ബജറ്റിനെ മലബാറിലെ വ്യാപാര – വ്യവസായ മേഖല പ്രതീക്ഷിക്കുന്നത്. മുന്‍ ബജറ്റില്‍ നടന്ന പ്രഖ്യാപനകള്‍ക്ക് തുടര്‍ച്ച ഉണ്ടാവുന്നതിനൊപ്പം, കൊവിഡ് പ്രതിസന്ധിയിലായ വ്യാപാര മേഖലയ്ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും വ്യാപാരി സമൂഹം പ്രതീക്ഷിക്കുന്നു.
കൊവിഡ് പ്രതിസന്ധികളില്‍ ആശ്വാസം വന്നശേഷമെത്തുന്ന ബജറ്റെന്ന നിലയില്‍ വലിയ പ്രതീക്ഷകളാണ് വ്യാപാരികള്‍ക്കുള്ളത്. ഒരു സമഗ്ര പാക്കേജ് വേണമെന്ന വ്യാപരികളുടെ ആവശ്യത്തിന് രണ്ടു വര്‍ഷത്തെ പഴക്കമുണ്ട്.
കേരളത്തിലെ വ്യാപരികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധി ഉദ്യോഗസ്ഥ പീഢനമാണ്. വ്യാപര സമൂഹത്തിനായ സര്‍ക്കാര്‍ നടപ്പാക്കേണ്ട ആവശ്യങ്ങളെ സംബന്ധിച്ച് നിവേദനത്തിലൂടേയും സമരങ്ങളിലൂടെയും ആവശ്യപ്പെട്ടതാണ്. ഇത്രയും കാലമായിട്ട് വ്യാപാരി എന്ന മൂന്നക്ഷരം പറയാന്‍ സര്‍ക്കാര്‍ തയാറാകാത്തത് വലിയ അവഗണനയായാണ് വ്യാപരികള്‍ കാണുന്നതെന്ന് കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപരി ജോസഫ് ആലപ്പാട്ട് പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്ന് സൂചന.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ധനവരവ് ഉയര്‍ത്താന്‍ നികുതി വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെങ്കിലും ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിസന്ധിയും കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും തിരിച്ചടിയായി. മദ്യവിലയും ഇന്ധന വിലയും ഉയര്‍ന്നേക്കും.
അതേസമയം, ജനജീവിതം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നയപരിപാടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാന്‍ പറഞ്ഞു. കേരളത്തില്‍ നിലവില്‍ സാമ്പത്തിക വളര്‍ച്ചയുടെ അന്തരീക്ഷമാണ് ഉള്ളത്. കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബ്ജറ്റില്‍ മുന്‍ഗണന ഉണ്ടാകും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട്’ ഉണ്ടാകാത്ത തരത്തില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
Story Highlights: The trade and industry sector is optimistic about the budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here