Advertisement

മരച്ചീനിയില്‍ നിന്ന് മദ്യം ഉടന്‍; വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് എക്‌സൈസ് മന്ത്രി

March 12, 2022
1 minute Read
Alcohol from tapioca

മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്ന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഉടന്‍ നടപ്പിലാക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തില്‍ തെറ്റെന്താണെന്ന് എക്‌സൈസ് മന്ത്രി ചോദിച്ചു. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചാല്‍ വീര്യം കൂടിയ മദ്യ ഉപയോഗം കുറയുമെന്നും മന്ത്രി വ്യക്തമാക്കി.

വൈനറികള്‍ തുടങ്ങാന്‍ നിയമഭേദഗതി വേണ്ട. നിലവിലെ അബ്കാരി നിയമത്തില്‍ അതില്‍ വ്യവസ്ഥയുണ്ടെന്നും എക്‌സൈസ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതി ഇന്നലെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മരച്ചീനി പോലുള്ള കിഴങ്ങുകളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ ഗവേഷണ കേന്ദ്രത്തിന് രണ്ട് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

Read Also : പഴങ്ങളിൽ നിന്നും കപ്പയിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ പദ്ധതി

കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈനും മറ്റ് ചെറുലഹരി പാനീയങ്ങളും പഴങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിന് ചെറുകിട നിര്‍മാണ യൂണിറ്റുകളുള്‍പ്പെടെയുള്ളവയെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

Story Highlights: Alcohol from tapioca

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top