Advertisement

റഷ്യന്‍ അധിനിവേശം, കൊവിഡ്, വിതരണ ശ്രംഖലയിലെ തടസങ്ങള്‍; സംരംഭകര്‍ ഈ വര്‍ഷം കരുതലോടെ നീങ്ങണം

March 12, 2022
Google News 1 minute Read

കൊവിഡ് തീവ്രവ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് പയ്യെ കരകയറി നിവര്‍ന്ന് നിന്നപ്പോഴേക്കും യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ശക്തിയാര്‍ജിച്ചു. ലോകമെമ്പാടുമുള്ള സംരംഭകര്‍ ഈ വര്‍ഷവും സമ്മര്‍ദത്തില്‍ തന്നെയാണ്. വിതരണ ശ്രംഖലയിലെ തടസങ്ങളും ചിപ്പ് ക്ഷാമവും വിപണിയിലെ അനിശ്ചിതത്വവും തുടങ്ങി ഒട്ടനവധി പ്രതിസന്ധികളെയാണ് സംരംഭകര്‍ക്ക് 2022ല്‍ മറികടക്കാനുള്ളത്. ജാഗ്രതയോടെ നീങ്ങണമെന്ന സന്ദേശം ഓരോ തടസങ്ങളും ഓര്‍മിപ്പിക്കുയാണ്. 2022ല്‍ എന്താകണം സംരംഭകരുടെ പ്രധാന അജണ്ട?

ശ്രദ്ധയൂന്നേണ്ടത് വിതരണ ശ്രംഖല മെച്ചപ്പെടുത്താന്‍

വിതരണരംഗം കടുത്ത തിരിച്ചടികള്‍ നേരിടുന്നതിനാല്‍ വരാനിരിക്കുന്ന പ്രതിസന്ധി മുന്‍കൂട്ടി കണ്ട് വിതരണ ശ്രംഖല ശക്തമാക്കാനാണ് ഓരോ ബിസിനസുകാരും ശ്രദ്ധിക്കേണ്ടത്. കൊവിഡ് മഹാമാരി ഡിമാന്റ് കുറച്ചതും തൊഴില്‍ ക്ഷാമമുണ്ടായതും വിതരണ ശ്രംഖലകള്‍ തകരാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു. ഈ ശ്രംഖല കെട്ടിപ്പെടുക്കുന്നത് ഈ വര്‍ഷം പ്രധാന അജണ്ടയായി കാണണം.

വേണം, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍

കാലത്തിനനുസരിച്ച് മാറിയില്ലെങ്കില്‍ പിന്തള്ളപ്പെടാനുള്ള സാധ്യതകള്‍ ഏറിയിരിക്കുന്ന സമയമാണിത്. വര്‍ക്ക് സ്‌പേസും സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റാന്‍ കമ്പനികളെ മഹാമാരി നിര്‍ബന്ധിതരാക്കി. ടെക്ക് മേഖലയുടെ പ്രസക്തി വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്ന് വിപണിയിലെ വിദഗ്ധര്‍ പ്രവചിക്കുന്ന പശ്ചാത്തലത്തില്‍ മുന്തിയ ടെക്‌നോളജിയിലേക്ക് കമ്പനിയെ അപ്‌ഗ്രേഡ് ചെയ്യാന്‍ ഒട്ടും മടിക്കരുത്.

വര്‍ക്ക് ഫോഴ്‌സിനായി മടികൂടാതെ നിക്ഷേപിക്കാം

ഏതൊരു പ്രതിസന്ധ ഘട്ടത്തിലുമെന്നതുപോലെ പിടിച്ചുനില്‍ക്കാന്‍ നല്ല വര്‍ക്ക് ഫോഴ്‌സ് ആവശ്യം തന്നെയാണ്. മികച്ച ടാലന്റുകളെ കണ്ടെത്തി ഹ്യൂമന്‍ ക്യാപിറ്റലിലേക്ക് കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്താല്‍ മാത്രമേ പിടിച്ചുനില്‍ക്കാനാകൂ. ഈ വര്‍ക്ക് ഫോഴ്‌സിന്റെ ക്ഷേമത്തിനായി നല്ലൊരു തുക നീക്കി വെക്കാന്‍ മടിക്കരുതെന്നാണ് പ്രതിസന്ധികള്‍ ഓര്‍മിപ്പിക്കുന്നത്.

നല്‍കണം, പരിസ്ഥിതിക്ക് ഊന്നല്‍

പരമ്പരാഗത വ്യവസായങ്ങളില്‍ നിന്ന് പരിസ്ഥിതി സൗഹൃദ, സുസ്ഥിര വ്യവസായങ്ങളിലേക്കുള്ള ഒരു ചുവടുമാറ്റമാണ് 2022ല്‍ നമ്മള്‍ വ്യാപകമായി കാണുന്നത്. പരിസ്ഥിതി സൗഹൃദ നയങ്ങളും പുനരുപയോഗിക്കാനുന്ന ഊര്‍ജ്ജ സ്രോതസിലേക്കുള്ള മാറ്റവും പുത്തന്‍ വ്യാവസായിക കാഴ്ചപ്പാടിന്റെ അവിഭാജ്യ ഘടകങ്ങളാണ്. സീറോ കാര്‍ബണ്‍ എമിഷന്‍ മുതലായ പ്രതിജ്ഞകളാണ് പുതിയ കാലത്തെ വ്യവസായ സംരംഭങ്ങള്‍ മുന്നോട്ടുവെക്കുന്നത്. പരമ്പരാഗത വ്യവസായ സങ്കല്‍പ്പങ്ങളില്‍ നിന്ന് വേറിട്ട് ബിസിനസ് നേട്ടവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ പാത കണ്ടെത്തുകയാണ് വേണ്ടത്.

Story Highlights: business men agenda for 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here