സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ചു. മുമ്പത്തെ വിലയില്‍ നിന്ന് പവന് 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4840 രൂപയും പവന് 38720 രൂപയുമായി. റഷ്യ – യുക്രൈന്‍ യുദ്ധം ഉള്‍പ്പടെയുള്ള പല ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടായ ശേഷം വ്യാഴാഴ്ചയായിരുന്നു ഗ്രാമിന് 160 രൂപ കുറഞ്ഞത്. വെള്ളിയാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നാണ് നേരിയ വര്‍ധനവുണ്ടായത്.
Read Also : യുക്രൈനെതിരെ യുദ്ധപ്രഖ്യാപനം: സ്വര്‍ണവില കുത്തനെ ഉയര്‍ന്നു
നിലവില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്ന സാഹചര്യമാണുള്ളത്. യുക്രൈനില്‍ റഷ്യ യുദ്ധം തുടങ്ങിയ ദിവസം മുതല്‍ സ്വര്‍ണവിപണിയില്‍ വില ഉയരുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഓഹരി വിപണികളില്‍ ഉള്‍പെടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ സ്വര്‍ണം തെരെഞ്ഞെടുത്തതോടെയാണ് വില കുതിച്ച് ഉയര്‍ന്നത്.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ മറ്റു രാജ്യങ്ങള്‍ നേരിട്ട് ഇടപെടില്ലന്ന് ഉറപ്പായതോടെയാണ് സ്വര്‍ണവിലയില്‍ നേരിയ കുറവ് സംഭവിച്ചത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ട് യുദ്ധം നീണ്ടുപോകുന്ന സാഹര്യത്തിലാണ് സ്വര്‍ണവില വീണ്ടും ഉയരുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 130 രൂപയുടെ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഉച്ചയോടെ തന്നെ 40 രൂപ കുറയുകയും ചെയ്തിരുന്നു.
Story Highlights: Gold prices rise again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here