ഗോകുൽപുരി തീപിടിത്തം; പ്രധാനമന്ത്രി അനുശോചനം അറിയിച്ചു

ഏഴ് പേരുടെ ജീവൻ അപഹരിച്ച ഡൽഹി ഗോകുൽപുരി മേഖലയിലുണ്ടായ തീപിടിത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. “തീപിടുത്തം ഹൃദയഭേദകമാണ്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖം താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
സംഭവസ്ഥലം സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മരിച്ച മുതിർന്നവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും, മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും. കുടിൽ നഷ്ടമായവർക്ക് 25,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരി മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ 13 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ ഏഴു പേർ മരിക്കുകയും 60 ഓളം കുടിലുകൾ കത്തിനശിക്കുകയും ചെയ്തു. തീ അണയ്ക്കാൻ രണ്ട് മണിക്കൂറോളം പരിശ്രമിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെങ്കിലും കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Story Highlights: pm-modi-condoles-families-of-delhis-gokulpuri-fire-victims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here