മദ്യപിച്ചെത്തി വിദ്യാർത്ഥികളെ ബാറ്റുകൊണ്ട് മർദിച്ചു; അധ്യാപകന് സസ്പെൻഷൻ

ഛത്തീസ്ഗഡിലെ ജഷ്പൂരിൽ മദ്യപിച്ച് സ്‌കൂളിലെത്തി വിദ്യാർത്ഥികളെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ദിനേശ് കുമാർ എന്ന അധ്യാപകനെതിരെയാണ് നടപടി. ഇയാൾ മദ്യലഹരിയിൽ സ്കൂളിൽ വരുന്നത് ഇതാദ്യമല്ലെന്ന് കുട്ടികൾ പറഞ്ഞു. ഇതിന് മുമ്പും മദ്യപിച്ച് സ്‌കൂളിൽ എത്തിയിട്ടുണ്ടെന്ന് മറ്റ് ടീച്ചർമാരും ആരോപിക്കുന്നു.
മാർച്ച് 10ന് ദുൽദുല ഡെവലപ്‌മെന്റ് ബ്ലോക്കിലെ കസ്തൂരയിലെ മുൻ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. അധ്യാപകൻ ദിനേശ് കുമാർ മദ്യം കഴിച്ച ശേഷം സ്‌കൂളിലെത്തി. പിന്നീട് കുട്ടികളോട് ബഹളം വയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ പറയുന്നത് കേൾക്കാതെ വന്നതോടെ അധ്യാപകൻ ബാറ്റുകൊണ്ട് മർദിക്കാൻ തുടങ്ങി. പിന്നീട് സ്‌കൂൾ മുറിയിൽ തറയിൽ വീണു ഉറങ്ങുകയായിരുന്നു.
അധ്യാപകൻ്റെ പ്രവൃത്തി കുട്ടികൾ വീട്ടുകാരെ അറിയിച്ചു. പിന്നാലെ വീട്ടുകാരുടെ കൂട്ടം സ്‌കൂളിൽ എത്തിത്തുടങ്ങി. വീട്ടുകാരുടെ മുന്നിൽപ്പോലും അധ്യാപകൻ ബോധരഹിതനായിരുന്നു. എന്താണ് സംസാരിക്കുന്നതെന്ന് പോലും അറിയാൻ പറ്റാത്ത വിധം മദ്യപിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു.
Story Highlights: teacher-who-reached-school-drunk-in-chhattisgarh-jashpur-was-suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here