Advertisement

ലിംഗ സമത്വം, സാമൂഹിക പ്രശ്നങ്ങൾ ഉൾപ്പെടുത്തും; പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി

March 12, 2022
Google News 1 minute Read

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രുപീകരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കരിക്കുലം കോർ കമ്മിറ്റി രൂപീകരിച്ചു. മലയാള അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും. സമൂഹത്തിന്റെ അഭിപ്രായം കൂടി തേടിയാകും പാഠപുസ്‌തകം തയാറാക്കുക. ലിംഗ സമത്വം ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ സ്‌കൂളിലെ സാഹചര്യം കണക്കിലെടുത്ത് അക്കാദമിക് കലണ്ടറിന് രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനാമൂല്യങ്ങൾ, സ്ത്രീധനം, മതേതരത്വം, ജനാധിപത്യം, ലിംഗനീതി തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തും. വിദേശജോലിക്കായുള്ള ഡെപ്യൂട്ടേഷൻ പരിമിതപ്പെടുത്തും. ശാസ്ത്രമേളയും കായികമേളയും കലോത്സവവും അടുത്തവര്‍ഷം പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ‘ഗണിതപാര്‍ക്കുകള്‍’; പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

മാത്രമല്ല പൊതുവിദ്യാഭ്യാസ ശാക്തീകരണത്തോടെ വിദ്യാര്‍ഥികള്‍ വിജ്ഞാന ഉറവിടങ്ങളായി മാറുമ്പോൾ അധ്യാപകരുടെ നിലവാരം ഉയർത്താൻ പരിശീലനവും പരീക്ഷയും നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Story Highlights: v sivankutty on Curriculum reform

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here