Advertisement

വിഷ്ണു ഇനി ആറ് പേരിലൂടെ ജീവിക്കും; അവയവദാനത്തിലൂടെ പുതുജീവൻ നൽകി യുവാവ്

March 12, 2022
Google News 2 minutes Read
vishnu organ donation

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂർ തൃക്കണ്ണാപുരം സ്വദേശി വിഷ്ണു എം.ടി (27) പുതുജീവൻ നൽകിയത് ആറ് പേർക്ക്. ബംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിലാണ് വിഷ്ണു മരിച്ചത്. ( vishnu organ donation )

ബംഗളൂരുവിൽ വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ച് ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ വെള്ളിയാഴ്ച രാവിലെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അതിനോടകം തന്നെ വിഷ്ണുവിന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. വിഷ്ണുവിന്റെ അവസ്ഥ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കുകയും അവയവദാനത്തിന്റെ സാധ്യതകളെ പറ്റി ബോധവത്കരിക്കുകയും ചെയ്തത് ആശുപത്രി അധികൃതരാണ്.

‘മരണശേഷവും ആറ് പേരിലൂടെ അവൻ ജീവിക്കുമെങ്കിൽ അതാണ് ഞങ്ങൾക്ക് സന്തോഷം’- എന്ന് പറഞ്ഞാണ് വിഷ്ണുവിന്റെ പിതാവും മാതാവും അവയവദാനത്തിന് സമ്മതം നൽകിയത്. കരൾ, രണ്ട് വൃക്കകൾ, ഹൃദയം, കോർണിയ എന്നിവയാണ് ദാനം ചെയ്തത്. ഇതിൽ ഒരു വൃക്കയും, കരളും, കോർണിയയും സ്വകാര്യ ആശുപത്രിയിലെ തന്നെ രോഗികൾക്കാണ് ലഭിക്കുക.

Read Also : ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാനം; വിനോദിന്റെ കൈകൾ കൊച്ചിയിൽ എത്തിച്ചു

മറ്റുള്ള അവയവങ്ങൾ സർക്കാർ നിർദ്ദേശമനുസരിച്ച് വിട്ടുകൊടുക്കും. രാത്രി 8 മണിയോടെ അവയവം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകൾ ആരംഭിക്കും. രാവിലെയോടെ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാവുകയും ചെയ്യും.

Story Highlights: vishnu organ donation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here