കണ്‍സെഷന്‍ വിവാദം: അഭിപ്രായം പിന്‍വലിക്കണമെന്ന എസ്എഫ്‌ഐ ആവശ്യം തള്ളി ഗതാഗതമന്ത്രി

കണ്‍സെഷന്‍ വിവാദ അഭിപ്രായം പിന്‍വലിക്കണമെന്ന എസ്എഫ്‌ഐ ആവശ്യം തള്ളി ഗതാഗതമന്ത്രി ആന്റണി രാജു. തിരുത്തേണ്ട വാചകം ചൂണ്ടിക്കാട്ടിയാല്‍ തിരുത്തും. നിലവില്‍ തിരുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന് എതിരല്ലെന്ന് ആന്റണി രാജു. നിലവിലെ കണ്‍സെന്‍ഷന്‍ നിരക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നാണക്കേടാണെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി. താന്‍ പറഞ്ഞ പ്രസ്താവന അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. പറഞ്ഞത് മനസിലാക്കാതെയാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതികരണം. എസ്എഫ്‌ഐയുടെ കാര്യം പറഞ്ഞ് മനസിലാക്കും. കെഎസ്‌യുവിന്റെ പ്രസ്താവന രാഷ്ട്രീയപ്രേരിതമാണ്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി കണ്‍സെഷനാണ് വകുപ്പ് ആലോചിക്കുന്നത്. യാത്ര നിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യം. ചാര്‍ജ് വര്‍ധന എടുത്തുചാടി തിരുമാനിക്കേണ്ടതല്ല, സാഹചര്യം നോക്കി ഫെയര്‍സ്റ്റേജ് നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ബസ് ചാര്‍ജ് വര്‍ധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാല്‍ എന്ന് മുതല്‍ എന്നത് പറയാനാകില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. ‘ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്, എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വരും’- മന്ത്രി പറഞ്ഞു.
Story Highlights: Concussion controversy: Transport Minister rejects SFI’s demand for comment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here