സിപിഐഎം-സിപിഐ നേതൃയോഗങ്ങള്‍ ഡല്‍ഹിയില്‍ ഇന്നും തുടരും

സിപിഐഎം-സിപിഐ നേതൃയോഗങ്ങള്‍ ഡല്‍ഹിയില്‍ തുടരുന്നു. 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കാനുള്ള ചര്‍ച്ചകള്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ പൂര്‍ത്തിയായി.
ചരിത്രപരമായ തുടര്‍ഭരണം നേടിയതിലും വിഭാഗീയത പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞതിലും കേരള ഘടകത്തെ അഭിനന്ദിക്കുന്നതാണ് രേഖ. എന്നാല്‍ ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമായെന്നാണ് വിലയിരുത്തല്‍.
Read Also : തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തും; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും. പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പായി അംഗത്വ വിതരണം ഉള്‍പ്പെടെയുള്ള സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിപിഐ ദേശീയ എക്‌സിക്യുട്ടീവ് ദേശീയ കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ ഇന്നും തുടരും.
Story Highlights: cpi cpm executive meeting delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here