ഷര്‍ട്ട് ഇന്‍സൈഡ് ചെയ്ത് സ്കൂളിലെത്തി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് സിനീയേഴ്സിന്റെ ക്രൂരമര്‍ദ്ദനം

ഷര്‍ട്ട് ഇന്‍സൈഡ് ചെയ്ത് സ്കൂളില്‍ എത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദ്ദനം. ഇടുക്കി വാഴത്തോപ്പ് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലാണ് സംഭവം. സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാല് വിദ്യാര്‍ത്ഥികല്‍ ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഷര്‍ട്ട് ഇന്‍സൈഡ് ചെയ്തതിന്റെ പേരിലാണ് സീനിയേഴ്സ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടേത് നിര്‍ധന കുടുംബമാണ്.
Read Also : സിപിഐഎം പറയുന്നത് നടപ്പാക്കേണ്ട ഗതികേടാണ് പൊലീസിന്; സർക്കാരിനെതിരെ വി മുരളീധരൻ
നേരത്തെ ഇതേ രീതിയില്‍ വസ്ത്രം ധരിച്ചെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ വിദ്യര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മര്‍ദ്ദനമേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. പ്രിന്‍സിപ്പല്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിക്കേറ്റ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Inside the shirt and went to school; Seniors brutally beat a Plus One student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here