Advertisement

കോഴിക്കോട് മെഡിക്കല്‍ കോളജ് റാഗിങ് പരാതിയില്‍ നടപടി; രണ്ട് പി ജി ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

March 13, 2022
Google News 1 minute Read

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. പി ജി ഡോക്ടര്‍മാരായ ജെ എച്ച് മുഹമ്മദ് സാജിദ്, ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.ഫെബ്രുവരി രണ്ടാം തിയതിയാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.

ഒന്നാം വര്‍ഷ പി ജി വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ജൂനിയര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളജിലെ റാഗിങ് കമ്മിറ്റിക്ക് പരാതി നല്‍കുകയായിരുന്നു. ആഭ്യന്തര തലത്തില്‍ റാഗിങ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടത്.

കോഴിക്കോട് മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പലാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത്. ഹോസ്റ്റലില്‍ നിന്നും ഒഴിയണമെന്നും കോളജിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കക്കരുതെന്നും ഈ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും സി ഐ കോളജ് പ്രിന്‍സിപ്പലിനോട് സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ പരാതി സ്റ്റേഷനിലേക്ക് കൈമാറണമെന്നും സിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights: kozhikode medical collage ragging suspension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here