കേരളത്തിൽ ചൂട് കനക്കുന്നു; പുനലൂരിൽ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു

പുനലൂരിൽ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു. വട്ടപ്പട സ്വദേശി ഡി ദിനേശനാണ് സൂര്യാതപമേറ്റത്. വീട്ടിലെത്തിയപ്പോൾ ശരീരത്ത് സൂര്യാഘാതമേറ്റ പാടുകൾ ദിനേശന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ദിനേശനെ ആശുപത്രിയിലെത്തിച്ച് പ്രഥമിക ശുശ്രൂഷകൾ നൽകി. ( punalur man sunburn )
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ പ്രദേശമാണ് പുനലൂർ. 38.7 ഡിഗ്രി ചൂടാണ് പുനലൂരിൽ രേഖപ്പെടുത്തിയത്. സംസ്ഥാനം കടന്ന് പോകുന്നത് ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യത്തിലൂടെയാണെന്നാണ് വിവരം.
കേരളത്തിൽ ചൂട് കനക്കുകയാണ്. ആറു ജില്ലകളിൽ ഇന്ന് ഉയർന്ന താപനില സാധാരണയിൽ നിന്ന് രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ്. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു. ഇതേ ജില്ലകളിൽ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു.
Read Also : കാലാവസ്ഥാ വ്യതിയാനം; ക്രമാതീതമായി ചൂട് കൂടുന്നു; നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യമന്ത്രി
കേരളത്തിൽ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാലാണ് താപനില ഉയരുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.സന്തോഷ് അറിയിച്ചു. ശരാശരിയിൽ നിന്ന് 33% മഴ കുറഞ്ഞതും വരണ്ട വടക്കു കിഴക്കൻ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കാരണങ്ങളാണ്.
കോട്ടയം, കൊല്ലം ജില്ലകളിൽ 37, തൃശൂരിൽ 38.6, പാലക്കാട് 38 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തി. തിരുവനന്തപുരം നഗരത്തിൽ 34.5 ആയിരുന്നു. കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ 15ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Story Highlights: punalur man sunburn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here