പശ്ചിമ ബംഗാളിൽ രണ്ട് കൗൺസിലർമാർ വെടിയേറ്റ് മരിച്ചു

പശ്ചിമ ബംഗാളിലെ അഗർപാരയിൽ പന്നിഹട്ടി കൗൺസിലറെ വെടിവെച്ച് കൊന്നു. വളർത്തുനായയ്ക്ക് മരുന്ന് വാങ്ങാൻ പോയ 48 കാരന്റെ തലയ്ക്കാണ് വെടിയേറ്റത്. രണ്ട് തവണ കൗൺസിലറായ അനുപം ദത്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. ജൽദ കൗൺസിലർക്ക് വെടിയേറ്റതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
ദത്ത മരുന്നുകൾ വാങ്ങി കാൽനടയായി വീട്ടിലേക്ക് മടങ്ങുമ്പോൾ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് അക്രമികൾ അദ്ദേഹത്തെ തടഞ്ഞു. അക്രമികൾ ദത്തയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിർത്തതായി വൃത്തങ്ങൾ അറിയിച്ചു. രണ്ട് വെടിയുണ്ടകൾ ദത്തയുടെ തലയിലും തോളിലും പതിച്ചു. നേരത്തെ സായാഹ്ന നടത്തത്തിനിടെയാണ് നാല് തവണ ജൽദ കൗൺസിലറായ തപൻ കാണ്ഡു (52) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. റാഞ്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് കാണ്ഡു മരിച്ചു.
കാണ്ഡുവിനെ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ തടഞ്ഞുനിർത്തി മൂന്ന് റൗണ്ട് വെടിയുതിർത്തു. പിന്നാലെ ബാഗ്മുണ്ടി ലക്ഷ്യമാക്കി രക്ഷപ്പെട്ടു. കാണ്ഡു ജൽദ മുനിസിപ്പാലിറ്റിയുടെ മുൻ ചെയർപേഴ്‌സണും വൈസ് ചെയർ പേഴ്‌സണും കൂടിയാണ്. കാണ്ഡു വാർഡ് 2 ലും ഭാര്യ പൂർണിമ വാർഡ് നമ്പർ 12 ലും വിജയിച്ചു. കൊലയാളികൾ ആരായാലും അവരെ അറസ്റ്റ് ചെയ്യുമെന്ന് പന്നിഹാട്ടി എംഎൽഎ പാർത്ഥ ഭൗമിക് പറഞ്ഞു.
Story Highlights: two-councillors-shot-dead-in-west-bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here