Advertisement

വ്‌ളാദിമിർ സെലൻസ്‌കിയുടെ ഭാര്യ തോക്കെടുത്ത് യുദ്ധമുഖത്ത് ? പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം [24 Fact Check]

March 13, 2022
3 minutes Read
olena zelensky 24 fact check

യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുടെ ഭാര്യ സൈന്യത്തിൽ ചേർന്ന് റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നുവെന്ന് പ്രചാരണം. ആയുധധാരിയായ സ്ത്രീയുടെ ചിത്രത്തിനൊപ്പമാണ് പ്രചാരണം. ഇതോടെ സെലൻസ്‌കിയുടെ ഭാര്യ ഒലേന സെലൻസ്‌കിയെ അനുമോദിച്ച് നിരവധി പേർ പോസ്റ്റ് പങ്കുവച്ചു. ( Vladimir zelensky wife fighting war fact check )

എന്നാൽ ഇത് വ്യാജമാണ്. ചിത്രത്തിൽ കാണുന്നത് ഒലേന സെലൻസ്‌കിയല്ല മറിച്ച്, യുക്രൈനിയൻ സൈന്യത്തിലെ വനിതാ ഓഫിസറാണ്. യുക്രൈന്റെ 30ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ മിലിട്ടറി പരേഡിൽ നിന്നുള്ള ചിത്രമാണ് ഇത്.

Read Also : ഇത് റഷ്യ-യുക്രൈൻ യുദ്ധത്തിലെ ചിത്രമല്ല; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ എന്ത് ? [ 24 Fact Check]

ഈ ചിത്രത്തിലെ വനിതയെ യുക്രൈനിയൻ പട്ടാളക്കാരുടെ ഐസ്റ്റോക്ക് ചിത്രങ്ങളിലും കാണാം. ഒലേന സെലൻസ്‌കി ആയുധമെടുത്ത് യുദ്ധം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ വാർത്തകളൊന്നും പുറത്തുവന്നിട്ടില്ല.

Read Also : പുടിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് സെലൻസ്‌കി

ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ചിത്രത്തിൽ കാണുന്ന യുക്രൈൻ വൈസ് പ്രസിഡന്റിന്റെ ഭാര്യയാണെന്നും പ്രചാരണമുണ്ട്. എന്നാൽ യുക്രൈനിൽ വൈസ് പ്രസിഡന്റില്ല, പ്രൈം മിനിസ്റ്ററാണ് ഉള്ളത്. ഇതോടെ ഈ പ്രചരണവും പൊളിയുകയാണ്.

Story Highlights: Vladimir zelensky wife fighting war fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top