Advertisement

കൊവിഡ് നാലാം തരംഗം; യാത്രാ നിയന്ത്രണം നടപ്പാക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി

March 14, 2022
Google News 2 minutes Read

ചൈനയില്‍ കൊവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നാലാം തരംഗമൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ചൈന വീണ്ടും കൊവിഡ് ഭീതിയിലാണ്. ലോകത്താകമാനം കൊവിഡ് കേസുകള്‍ കുറയുമ്പോള്‍ ചൈനയിലെ വര്‍ധനവ് ആശങ്കപ്പെടുത്തുന്നതാണ്. രണ്ട് വര്‍ഷം മുമ്പ് ചൈനയിലാണ് കൊവിഡ് ഉത്ഭവിച്ചത്, അതുകൊണ്ടു തന്നെ ആളുകളുടെ യാത്രയെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. അവഗണിക്കരുതെന്നാണ് കഴിഞ്ഞ മൂന്ന് തംരഗങ്ങളില്‍ നിന്നും പഠിച്ചതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

അതേസമയം കൊവിഡ് കേസുകൾ വർധിച്ചതോടെ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷാങ്ഹായ് നഗരത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.
മാര്‍ച്ച് 20 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ ടെക് ഹബ്ബ് ആയി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങളിലൊന്നാണ് ഷെന്‍സെന്‍. ഇവിടത്തെ 1.7 കോടിയോളം വരുന്ന ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. സമീപ നഗരമായ ഹോങ് കോങ്ങിലേക്ക് കൊവിഡ് വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത്.

Read Also : ചൈനയോട് ആയുധം ആവശ്യപ്പെട്ട് റഷ്യ; ലഭ്യമാക്കിയാൽ ഗുരുതര പ്രത്യാഘാതമെന്ന് അമേരിക്ക

ജനങ്ങളോട് മൂന്നുവട്ടം കൊവിഡ് പരിശോധന നടത്താനും അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പൊതുഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. ഷാങ്ഹായ് അടക്കം പല വടക്കുകിഴക്കന്‍ നഗരങ്ങളിലും സ്‌കൂളുകള്‍ അടയ്ക്കുകയും 18 പ്രവിശ്യകളില്‍ വിവിധതരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Story Highlights: Gehlot urges Centre to control passenger movement amid rise in Covid cases in China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here