ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല, യുദ്ധം അവസാനിപ്പിക്കണം; മാർപാപ്പ

യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. കൂടുതൽ പേരുടെ ജീവൻ ബലിനൽകാതെ ഉടൻ യുദ്ധം അവസാനിപ്പിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. ദൈവത്തെ ഓർത്ത് ഈ കൂട്ടക്കലാപം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സെന്റ്പീറ്റേഴ്സ് സ്‌ക്വയറില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. ദുരിതബാധിതരെ രക്ഷപ്പെടുത്താൻ മാനുഷിക ഇടനാഴികൾ ഒരുക്കണമെന്നാവശ്യപ്പെട്ട മാർപാപ്പ, യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ പ്രത്യേക പ്രാർഥനയും നടത്തി.
തുടര്‍ച്ചയായ 18ാം ദിവസവും റഷ്യന്‍ സേന യുക്രൈനിലെ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. റഷ്യൻ സൈന്യം കടുത്ത ആക്രമണമാണ് യുക്രൈനിൽ നടത്തുന്നത്. ലിവ് നഗരത്തിൽ ഇരട്ട സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. നഗരത്തിൽ റഷ്യൻ സൈന്യം തുടർച്ചയായി മിസൈൽ ആക്രമണവും നടത്തി. പടിഞ്ഞാറൻ യുക്രൈനിലെ തന്ത്രപധാന നഗരമാണ് ലിവ്. പടിഞ്ഞാറൻ നഗരമായ ഇവാനോഫ്രാങ്കിവിസ്‌കിലും സ്‌ഫോടനങ്ങളുണ്ടായി.
Read Also : റഷ്യന്‍ അധിനിവേശം രൂക്ഷം; യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പോളണ്ടിലേക്ക് മാറ്റി
അതേസമയം, വടക്ക്, പടിഞ്ഞാറ്, വടക്കുകിഴക്കൻ മേഖലകളിൽ നിന്നായി റഷ്യൻ സൈന്യം തലസ്ഥാന നഗരമായ കീവിലേയ്ക്ക് കൂടുതൽ അടുത്തതായാണ് റിപ്പോർട്ടുകൾ. കീവിലെ യുക്രൈൻ സൈന്യത്തിന്റെ എയർഫീൽഡിനുനേരെ മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. കീവിനടുത്ത് ഒരു ഗ്രാമത്തിൽ നിന്ന് ഒഴിഞ്ഞുപോകുകയായിരുന്ന സംഘത്തിനുനേരെ റഷ്യൻ സൈന്യം നടത്തിയ വെടിവെയ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. സംഘത്തിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. തെക്കൻ തുറമുഖ നഗരമായ മരിയുപോളിലെ ഒരു മുസ്ലിം പള്ളി റഷ്യൻ സൈന്യം ഷെല്ലാക്രമണത്തിലൂടെ തകർത്തു. എൺപതോളം പേർ പള്ളിക്കകത്ത് അഭയം തേടിയിരുന്നു. വാസിൽകീവിലെ വിമാനത്താവളവും റഷ്യൻ ആക്രമണത്തിൽ തകർന്നു.
Story Highlights: Pope Francis says ‘massacre’ in Ukraine must stop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here