Advertisement

തിരുവല്ലം കസ്റ്റഡി മരണം; കേസ് സിബിഐയ്ക്ക് കൈമാറി

March 14, 2022
2 minutes Read

തിരുവല്ലത്ത് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐ യ്ക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കസ്റ്റഡിയിൽ മരിച്ച സുരേഷിന് മർദനമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മരണകാരണം ഹൃദയാഘാതമാണെങ്കിലും മർദനമേറ്റിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും ചതവുകളുണ്ട്. ഇത് ഹൃദ്രോഗം വർധിപ്പിക്കാൻ കാരണമായിട്ടുണ്ടാവാമെന്നും ഡോക്ടർമാർ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് മർദനം ഏറ്റിട്ടില്ലെന്ന തരത്തിൽ സഹപ്രതികൾ നൽകിയിയ മൊഴി പുറത്തുവന്നിരുന്നു . മൊഴി നൽകിയത് സദാചാര ആക്രമണത്തിന് കസ്റ്റഡിയിൽ എടുത്ത നാല് പ്രതികള്‍. ഡിസംബർ 1ന് പ്രതികൾ മജിസ്ട്രേറ്റിന് നൽകിയ മൊഴിയാണ് പുറത്തായത്.

Read Also : തിരുവല്ലത്തെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് പൊലീസ്; സഹായിയുടെ കൊച്ചുമകന്‍ അറസ്റ്റില്‍

തിരുവല്ലത്തിനടുത്ത ജഡ്ജിക്കുന്ന് സന്ദർശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചതായി ആരോപിച്ചാണ് സുരേഷടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എസ്.ഐ വിപിൻ, ഗ്രേഡ് എസ്.ഐ സജീവ്, വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്യുമ്പോഴുള്ള നടപടിക്രമം പാലിക്കാതിരുന്നതിന് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻകുമാർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

Story Highlights: Thiruvallam custody death case handed over to the CBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top