Advertisement

മലപ്പുറം റാഗിംഗ്; ഇന്റേണൽ അന്വേഷണ റിപ്പോർട്ട് കൈമാറും

March 15, 2022
1 minute Read

മലപ്പുറം പരപ്പനങ്ങാടിയിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ അതിക്രൂരമായി മർദിച്ച സംഭവത്തിൽ കോളജിൻ്റെ ഇന്റേണൽ അന്വേഷണ റിപ്പോർട്ട് മാനേജ്മെന്റിനും പൊലീസിനും കൈമാറും. സംഭവത്തിന് പിന്നാലെ സീനിയർ വിദ്യാർത്ഥികളെ കോളജ്‌ സസ്പെൻഡ് ചെയ്തിരുന്നു.

വിദ്യാർത്ഥികളെ ക്യാമ്പസിൽ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള നടപടികൾ ആന്റി റാഗിംഗ് സെല്ലിന്റെ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും. മറ്റു പ്രകോപനങ്ങൾ ഇല്ലാതെയാണ് ഒന്നാം വർഷ വിദ്യാർത്ഥി രാഹുലിനെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതെന്നാണ് പ്രാഥമിക വിവരം.

മറ്റ് ജൂനിയർ വിദ്യാർത്ഥികളെയും ഇവർ റാഗ് ചെയ്തതായി ആരോപണമുണ്ട്. സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ കാര്യമായി പരുക്കേറ്റ രാഹുൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ്. ഇതുവരെ ആരോഗ്യനില പൂർവസ്ഥിതിയിലേക്ക് എത്തിയിട്ടില്ല.

Story Highlights: malappuram-ragging-internal-investigation-report-will-be-forwarded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top