തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ആശ്വാസം; അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ബിജെപി വിട്ടുനില്‍ക്കും

തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ആശ്വാസം. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ബിജെപി വിട്ടുനില്‍ക്കും. ഇതോടെ പ്രമേയം പാസാകില്ലെന്ന് ഉറപ്പായി. എല്‍ഡിഎഫ് 25, യുഡിഎഫ് 24, ബിജെപി ആറ് എന്നിങ്ങനെയാണ് തൃശൂര്‍ കോര്‍പറേഷനിലെ കക്ഷിനില. അമ്പത്തിയഞ്ച് അംഗ കൗണ്‍സിലില്‍ അവിശ്വാസം മറിക്കടക്കാന്‍ ചുരുങ്ങിയത് ഇരുപത്തിയെട്ട് അംഗങ്ങളുടെ പിന്തുണ വേണം. ബിജെപിയുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാക്കാമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. എന്നാല്‍, ബിജെപിയാകട്ടെ വിട്ടുനില്‍ക്കാനാണ് തീരുമാനച്ചത്.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
ബിജെപിയുടെ ആറംഗങ്ങള്‍ വിട്ടു നിന്നതോടെ അവിശ്വാസ പ്രമേയത്തിലൂടെ കോര്‍പ്പറേഷന്‍ ഭരണം തല്‍ക്കാലം എല്‍ഡിഎഫിന്റെ കൈയില്‍ തുടരും. കോണ്‍ഗ്രസ് വിമതനായി ജയിച്ചു കയറിയ എം.കെ.വര്‍ഗീസിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.
ഇടത് – വലത് മുന്നണികളോട് പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്നാണ് ബിജെപിയുടെ നിലപാട്. ഈ പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്നും തൃശ്ശൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും ബിജെപി കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാര്‍ അറിയിച്ചു. സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനും ശേഷമാണ് ഐക്യകണ്ഠമായി ബിജെപി തീരുമാനം.
Story Highlights: Relief for LDF in Thrissur Corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here