തെരഞ്ഞെടുപ്പ് തോല്‍വി; സിദ്ദു അടക്കം 5 പിസിസി അധ്യക്ഷന്മാരുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കടുത്ത നടപടിയുമായി കോണ്‍ഗ്രസ്. 5 പിസിസി അധ്യക്ഷന്മാരുടെ രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി. പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ പിസിസി അധ്യക്ഷന്മാര്‍ രാജിവയ്ക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കസേര തെറിച്ചവരില്‍ നവ്ജ്യോത് സിംഗ് സിദ്ദുവും ഉള്‍പ്പെടും. സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിച്ചു.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
ഇതിനിടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗ്രൂപ്പ് 23 വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നാളെ വിശാല യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരം 7 മണിക്ക് ചേരുന്ന യോഗത്തിലേക്ക് കേരളത്തിലെ ചില നേതാക്കൾക്കും ക്ഷണം ഉണ്ട്. സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിൽ ഗ്രൂപ്പ് 23 നേതാക്കൾ പ്രവർത്തക സമിതി യോഗത്തിൽ പ്രതിഷേധിച്ചിരുന്നില്ല.
Story Highlights: sonia-gandhi-asks-congress-chiefs-of-5-states-to-resign-over-poll-defeats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here