Advertisement

ശത്രുക്കളെ തോൽപ്പിക്കാൻ ഒറ്റ രാത്രികൊണ്ട് പണിതുയർത്തിയ കോട്ട…

March 15, 2022
1 minute Read

കഥകളും ഐതീഹ്യങ്ങളും ചുറ്റിപറ്റിയ, ഒരു രാത്രികൊണ്ട് പണിതുയർത്തിയ ജാപ്പനീസ് കോട്ട. കല്ല് കൊണ്ടും മരം കൊണ്ടും പണിതുയർത്തിയ ശക്തമായ കോട്ടയാണ് സുനോമാത. ഇച്ചിയ കാസിൽ എന്നും ഇതിന് പേരുണ്ട്. ഒറ്റ രാത്രി കൊണ്ട് നിർമിച്ചത് എന്നാണ് ഇച്ചിയ കാസിൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള എഗാക്കി നഗരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 1991 ലാണ് അവിടുത്തെ തന്നെ ഒഗാക്കി എന്ന കോട്ടയുടെ മാതൃകയിൽ പുനർ നിർമ്മിച്ച കോട്ടയാണിത്‌. ടൊയോട്ടോമി ഹിഡയോഷിയാണ് ഈ കൊട്ടാരംപണികഴിപ്പിച്ചത്. ഫ്യൂഡൽ പ്രഭു ഓഡാ നോബുനാഗയുടെ ജനറലുകളിലൊരാളായിരുന്ന ടൊയോട്ടോമി.

നിരവധി ചരിത്രങ്ങളും ഈ കോട്ടയ്ക്ക് പിന്നിലുണ്ട്. മാത്രവുമല്ല വളരെ പ്രസിദ്ധമായ ഈ കോട്ട തേടി നിരവധി സഞ്ചാരികളും ഇങ്ങോട്ടേക്ക് എത്താറുണ്ട്. രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് കോട്ട സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. തിങ്കളാഴ്ചകളിലും പൊതു അവധിദിനങ്ങളിലും ഇവിടേക്ക് പ്രവേശനമില്ല. പ്രവേശനത്തിന് ചാർജ് ഈടാക്കുന്നുണ്ട്. പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് സൗജന്യവും മുതിർന്നവർക്ക് 200 യെൻ ചാർജും നൽകണം.

ഈ കോട്ടയ്ക്കു പിന്നിലെ ചരിത്രം ഇതാണ്. ഫ്യൂഡൽ പ്രഭു ഓഡാ നോബുനാഗയുടെ എതിരാളികൾ ആയിരുന്നു അയൽപ്രദേശമായ മിനോ പ്രവിശ്യയിലെ സെയ്റ്റ് വംശം. ഇരു കുലങ്ങൾ തമ്മിലുള്ള രാഷ്ട്രീയ തർക്കവും ശത്രുതയും തീർക്കാനായി സെയ്റ്റ് വംശത്തിന്റെ നേതാവിന്റെ മകളുമായി നോബുനാഗയുടെ വിവാഹം നടത്തി.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

അച്ഛന്റെ മരണശേഷം 1561 ൽ സെയ്റ്റ തത്സുവോക്കി സെയ്റ്റ വംശത്തിന്റെ അധികാരമേറ്റു. പക്ഷെ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ അദ്ദേഹത്തെ പുച്ഛിക്കാനും അദ്ദേഹത്തിന്റെ നേതൃത്വശേഷിയെ വിമർശിക്കാനും തുടങ്ങി. ഈ സാഹചര്യം മുതലെടുത്ത് സെയ്‌റ്റോ പ്രദേശത്തിന്റെ അധികാരം സ്വന്തമാക്കാൻ നോബുനാഗ ശ്രമം തുടങ്ങി. ഇതിനായി തന്റെ വിശ്വസ്തനായ ഹിഡയോഷിയെ നിയോഗിച്ചു. അങ്ങനെ ഒറ്റ രാത്രി കൊണ്ട് തന്‍റെ സാമ്രാജ്യത്തിന്‍റെ നെടുംതൂണായ സായ്, നാഗര നദികളുടെ സംഗമസ്ഥാനത്ത് ഒരു കോട്ട പണിതുയർത്തി. നേരം പുലർന്നപ്പോൾ ഈ കോട്ട കണ്ട് എതിരാളികൾ സ്തംഭിച്ചു നിന്നു. ഈ അവസരത്തിൽ തന്നെ നോബുനാഗ അവരെ ആക്രമിച്ചു അധികാരം സ്വന്തമാക്കി എന്നാണ് ഐതീഹ്യം.

Story Highlights: sunomata castle in japan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top