അസമിൽ വൻ ലഹരി വേട്ട; രണ്ടുപേർ പിടിയിൽ

അസമിൽ 130 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവത്തിൽ മണിപ്പൂർ സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ക്രൈംബ്രാഞ്ച് വിഭാഗം സോനാപൂരിലെ ടോൾ ഗേറ്റിന് സമീപമാണ് ട്രക്കിൽ മയക്കുമരുന്ന് കണ്ടെടുക്കുന്നത്. മണിപ്പൂരിൽ നിന്ന് അസമിലേക്കാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. 4.6 ലക്ഷം യബ(yaba) ഗുളികകൾ, 12 കിലോ മെതാംഫെറ്റാമിൻ(Methamphetamine), 1.5 കിലോ ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.
#AssamAgainstDrugs
— Himanta Biswa Sarma (@himantabiswa) March 16, 2022
Another major success by @assampolice!
In a major op led by Bibekananda Das, ADCP East & Nabajit Nath, OC Sonapur, 4.6 lakh Yaba tablets, 12 kg Metamphetamine and 1.5 kg Heroin have been seized. Two accused apprehended.
Good work! Keep it up @GuwahatiPol. pic.twitter.com/TqNeJRK4Oj
Story Highlights: assam-police-recovers-drugs-worth-rs-130-crores
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here