Advertisement

‘പരാതിയിലെ തെറ്റുകൾ തിരുത്തി, രേഖാമൂലം നൽകണം, എങ്കിൽ പരിഗണിക്കാം’; അതിജീവിതയ്ക്ക് ബാർ കൗൺസിലിന്‍റെ മറുപടി

March 16, 2022
Google News 1 minute Read

ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ള അടക്കമുള്ള അഭിഭാഷകർക്കെതിരെ പരാതി നൽകിയ അതിജീവിതയ്ക്ക് ബാർ കൗൺസിലിന്‍റെ മറുപടി. നടൻ ദിലീപിന്റെ അഭിഭാഷകന് എതിരായ പരാതിയിൽ നിരവധി തെറ്റുകൾ ഉണ്ടെന്ന് ബാർ കൗൺസിൽ ചൂണ്ടിക്കാട്ടി.

പരാതിയിലെ തെറ്റുകൾ തിരുത്തി രേഖാമൂലം നൽകാൻ ബാർ കൗൺസിൽ നിർദേശം നൽകി. ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്. പരാതി രേഖാമൂലം നൽകണം. പരാതിയുടെ 30 പകർപ്പുകളും 2500 രൂപ ഫീസും അടച്ച് പരാതി നൽകിയാൽ തുടർ നടപടി സ്വീകരിക്കുമെന്നാണ് ബാർ കൌൺസിലിന്റെ നിലപാട്.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

പ്രതികളുമായി ചേർന്ന് 20 ലെറെ സാക്ഷികളെ അഭിഭാഷകൻ കൂറു മാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയിൽ പറയുന്നു.

Story Highlights: bar-council-reply-to-actress-over-her-complaint-against-dileep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here