കോളജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു

ഇരിങ്ങാലക്കുടയിൽ കോളജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു. പ്രതികളെ നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുത്തേറ്റ ടെൽസണെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ( college student stabbed in iringalakkuda )
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇരിങ്ങാലക്കുട ജ്യോതീസ് കോളജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്യുകയായിരുന്നു. കാറളം സ്വദേശിയായ സാഹിർ , ആലുവ സ്വദേശി രാഹുൽ എന്നിവരാണ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തത്. ഇത് ചോദ്യം ചെയ്യാനെത്തിയ വിദ്യാർത്ഥിനിയുടെ സഹപാഠി ചേലൂർ സ്വദേശി ടെൽസനെ, ഷാഹീർ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് ബൈക്ക് എടുത്ത് രക്ഷപെടാൻ ശ്രമിച്ചു.
എന്നാൽ മറ്റൊരു വാഹനവുമായി അപകടം ഉണ്ടാവുകയും നാട്ടുകാർ എത്തി പ്രതികളെ പിടികൂടി പോലീസിൽ ഏൽപിക്കുകയും ചെയ്തു. പരിക്കേറ്റ ടെൽസൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: college student stabbed in iringalakkuda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here